Film News

സിനിമയെ വെല്ലുന്ന ഒരു പ്രണയകഥ ഉഷ ഉതുപ്പിന് ഉണ്ട് എന്ന സത്യം നിങ്ങൾക്ക് അറിയുമോ? കഥ കേട്ടവർ എല്ലാം തന്നെ അമ്പരന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഉഷ ഉതുപ്പ്. തമിഴ്നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ആയിരുന്നു ഇവർ ജനിച്ചത്. ചെറുപ്പം മുതൽ തന്നെ ഇവർക്ക് പരുക്കൻ സ്വരം ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ശാസ്ത്രീയ സംഗീതം അഭ്യസിക്കാൻ ഇവർക്ക് സാധിച്ചിരുന്നില്ല. സംഗീത ക്ലാസുകളിൽ നിന്നും മത്സരങ്ങളിൽ നിന്നും ഇവരെ ഈ കാരണം കൊണ്ട് മാറ്റിനിർത്തി. എന്നാൽ ഇന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒട്ടേറെ ആരാധകരെ ആണ് ഇവർ സ്വന്തമാക്കിയിട്ടുള്ളത്.

- Advertisement -

1970ൽ മുതൽ 80കൾ വരെ ഇവർ വളരെ സജീവമായിരുന്നു. പോപ്പ് സംഗീതമേഖലയിൽ ആയിരുന്നു ഇവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ആ സമയത്തെ പ്രമുഖ സംഗീത സംവിധായകർ ആയിട്ടുള്ള ആർ ഡി ബർമൻ, ബപ്പി ലഹരി എന്നിവർക്ക് വേണ്ടി ഇവർ ഒരുപാട് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മലയാളത്തിലും ഇവർ ധാരാളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എൻറെ കേരളം എത്ര സുന്ദരം എന്ന ആൽബം സോങ് വളരെ പ്രസിദ്ധമാണല്ലോ. ഇതുകൂടാതെ പോത്തൻ വാവ എന്ന സിനിമയിലും താരൻ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം സിനിമയെ വെല്ലുന്ന ഒരു പ്രണയകഥ താരത്തിന് ഉണ്ട് എന്ന് നിങ്ങൾക്ക് അറിയുമോ?

ജാനി ചാക്കോ ഉതുപ്പ് എന്ന വ്യക്തിയെ ആണ് ഇവർ വിവാഹം ചെയ്തത്. ഒരു കോട്ടയം സ്വദേശി ആയ മലയാളി ആണ് ഇദ്ദേഹം. എങ്കിലും ഇവർ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും എല്ലാം കൊൽക്കത്തയിൽ വച്ചായിരുന്നു. കൊൽക്കത്തയിലെ നൈറ്റ് ക്ലബ്ബുകളിൽ ഇരുവരും പാടുന്ന കാലത്താണ് ആദ്യമായി കണ്ടത്. ഇതിനെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇവർ സംസാരിച്ചിരുന്നു. മുംബൈയിലാണ് താരം കരിയർ ആരംഭിച്ചത് എങ്കിലും ഒരു പോപ്പ് ഗായിക എന്ന നിലയിൽ താരം ശ്രദ്ധിക്കപ്പെട്ടത് കൊൽക്കത്തയിൽ വച്ചായിരുന്നു. അവിടെയുള്ള ഒരു ക്ലബ്ബിൽ രണ്ടുവർഷത്തോളം ഗായികയായി പ്രവർത്തിച്ചിരുന്നു ഉഷ. അങ്ങനെയാണ് കോട്ടയംകാരൻ ജാനിയെ ഒരു ആദ്യമായി കാണുന്നത്. ആ പരിചയമാണ് പിന്നീട് പ്രണയമായി മാറിയതും അവസാനം വിവാഹത്തിൽ കലാശിച്ചതും.

ആദ്യം പ്രൊപ്പോസ് ചെയ്തത് തന്നെയാണ്. അന്ന് അദ്ദേഹം വളരെ ഗൗരവക്കാരനായിരുന്നു എന്നാണ് ഉഷ പറയുന്നത്. വളരെ കുറച്ചു മാത്രമേ അദ്ദേഹം സംസാരിക്കുകയുള്ളൂ. 1969 വർഷത്തിൽ ആയിരുന്നു ഇരുവരും കണ്ടുമുട്ടിയത്. രണ്ടു വർഷങ്ങൾക്കു ശേഷം ആയിരുന്നു ഇരുവരും വിവാഹിതരായത്. ഒരു മകൻ ഉണ്ടാവുകയാണെങ്കിൽ അവന് സണ്ണി എന്ന് പേരിടും എന്ന് ആദ്യം തന്നെ ഉറപ്പിച്ചിരുന്നു. രണ്ടു മക്കൾ ആണ് ഇവർക്ക് ഉള്ളത്. മകൻറെ പേര് സണ്ണി എന്നുതന്നെയാണ്. മകളുടെ പേര് അഞ്ജലി എന്നാണ്. രണ്ടുപേരും ഇപ്പോൾ കൊൽക്കത്തയിൽ ആണ് ഉള്ളത്.

Athul

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

4 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

4 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

5 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

6 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

17 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

17 hours ago