മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റാഫി. സമൂഹമാധ്യമങ്ങൾ വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ ടിക് ടോക് വീഡിയോകൾ എല്ലാം തന്നെ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ധാരാളം ആരാധകരെ ആയിരുന്നു താരം സമൂഹമാധ്യമങ്ങൾ വഴി സ്വന്തമാക്കിയത്. പിന്നീട് ആയിരുന്നു താരം ടെലിവിഷൻ മേഖലയിലേക്ക് കടക്കുന്നത്.
ചക്കപ്പഴം എന്ന പരമ്പരയിൽ ആയിരുന്നു താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചത്. സുമേഷ് എന്ന കഥാപാത്രത്തെയാണ് താരം ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്. അശ്വതി ശ്രീകാന്ത് ആണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായി മാറി ഇത്. ധാരാളം ആരാധകർ ആണ് ഈ പരിപാടിക്ക് ഉള്ളത്.
റാഫിയുടെ ഭാര്യ ആണ് മഹീന. അടുത്തിടെ ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടെത്. ഇവരുടെ വിവാഹ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് മഹീന.
“ആദ്യത്തെ കണ്ടുമുട്ടലിനു ശേഷമാണ് ഞങ്ങളുടെ പ്രണയം തുടങ്ങിയത്. ഓരോ തവണ പിന്നീട് കണ്ടതും പേടിച്ചു പേടിച്ചു ആയിരുന്നു. ആരെങ്കിലും കാണുമോ എന്നായിരുന്നു പേടി. പ്രത്യേകിച്ച് എൻറെ വീട്ടിൽ. (6 ചിത്രങ്ങൾ വരെ). പിന്നീട് ഞങ്ങൾ കണ്ടത് എല്ലാം സന്തോഷത്തോടെ വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു. ആദ്യത്തെ ചിത്രം ഞാൻ ഒരുപാട് പേടിച്ച ദിവസമാണ് എടുത്തത്. ഒരുപാട് സന്തോഷവും ആദ്യത്തെ കണ്ടുമുട്ടലിൽ ഉണ്ടായിരുന്നു. അവസാനത്തെ ഇത് ഞങ്ങളുടെ സ്വപ്ന ദിവസമാണ്. ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ച ദിവസം. ഓരോ തവണ കണ്ടുമുട്ടുമ്പോഴും ഞങ്ങൾ തമ്മിലുള്ള ഇഷ്ടം കൂടിക്കൂടി വന്നു. ഇന്ന് അത് ഞങ്ങളുടെ ജീവിതമായി മാറിയിരിക്കുകയാണ് – ഇതാണ് സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെച്ച പോസ്റ്റ്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ പോസ്റ്റ് ഏറ്റെടുത്തുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.