അടുത്തിടെ ആയിരുന്നു നടൻ ബൈജുവിന്റെ മകളുടെ വിവാഹം കഴിഞ്ഞത്. ഐശ്വര്യ എന്നാണ് മകളുടെ പേര്. രോഹിത് നായർ എന്നാണ് ഭർത്താവിൻറെ പേര്. യഥാർത്ഥത്തിൽ ഇദ്ദേഹം ഒരു പഞ്ചാബിയാണ്. എങ്ങനെയാണ് ബൈജുവിന് ഒരു പഞ്ചാബി മരുമകനെ കിട്ടിയത്? ആ കഥയാണ് ഇപ്പോൾ ഐശ്വര്യ വെളിപ്പെടുത്തിയിരിക്കുന്നത്.
രോഹിത്തിന്റെ മാതാപിതാക്കൾ രണ്ടുപേരും മലയാളികളാണ്. എങ്കിലും രോഹിത് ജനിച്ചതും വളർന്നതും എല്ലാം പഞ്ചാബിലാണ്. അങ്ങനെയാണ് രോഹിത് പഞ്ചാബി ആകുന്നത്. എന്നാൽ വിവാഹം ഒരു പ്രണയവിവാഹം അല്ലായിരുന്നു എന്നും മാട്രിമോണി വഴിയാണ് രോഹിത്തിനെ കണ്ടത് എന്നുമാണ് ഐശ്വര്യ ഇപ്പോൾ പറയുന്നത്. വിവാഹത്തിനുശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ ഈ കഥ പങ്കുവെച്ചത്.
“പ്രണയവിവാഹം അല്ല ഞങ്ങളുടെത്. മാട്രിമോണി വഴിയാണ് കണ്ടത്. ഏതു നാട്ടുകാരനാണ് എന്നതല്ല, മറ്റുചില കാര്യങ്ങളാണ് വിവാഹത്തിന് പരിഗണിച്ചത്. രോഹിത് ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. എൻജിനീയർ ആയിട്ടാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിൻറെ വീട്ടുകാർ പത്തനംതിട്ടയിൽ നിന്നും ഉള്ളതാണ്. സംസാരിച്ചപ്പോൾ പരസ്പരം മനസ്സിലാക്കാൻ സാധിക്കുന്ന വ്യക്തിയാണെന്ന് തോന്നി. അച്ഛൻ പൊതുവേ ഒന്നിനും എതിർപ്പ് പറയാറില്ല. മലയാളം അറിയാത്ത ആളായതുകൊണ്ട് ബുദ്ധിമുട്ട് ആവില്ലേ എന്നായിരുന്നു അച്ഛൻ ചോദിച്ചത്” – ഐശ്വര്യ പറയുന്നു.
“പഞ്ചാബിലാണ് ജനിച്ചതും വളർന്നതും എങ്കിലും മലയാളം പറയുന്നത് കേട്ടാൽ മനസ്സിലാവും” – ഐശ്വര്യ പറയുന്നു. വിവാഹാലോചന വന്ന സമയത്ത് മലയാളത്തിലെ അറിയപ്പെടുന്ന ഒരു നടന്റെ മകളാണ് ഐശ്വര്യ എന്ന് അറിഞ്ഞിരുന്നില്ല എന്നാണ് രോഹിത് പറയുന്നത്. പിന്നീടാണ് ആ സത്യം മനസ്സിലാക്കിയത് എന്നും കൂടുതൽ പരിചയപ്പെട്ടപ്പോൾ ഐശ്വര്യയെ ഇഷ്ടമായി എന്നുമാണ് രോഹിത് പറയുന്നത്. അതേസമയം വിവാഹശേഷം പ്ലാനുകൾ ഒന്നും ഇട്ടിട്ടില്ല എന്നും മാസങ്ങൾ നീണ്ട തിരക്കിന് ശേഷം ഇനി ഒന്ന് രണ്ടാഴ്ചയെങ്കിലും റസ്റ്റ് എടുക്കണം എന്നുമാണ് ഐശ്വര്യ പറയുന്നത്. ഐശ്വര്യ ഒരു ഡോക്ടർ കൂടിയാണ്.