മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഞ്ചു പ്രഭാകർ. ബാലതാരമായി ഇവർ സിനിമ മേഖലയിൽ അരങ്ങേറുന്നത്. ഒരുപാട് മലയാളം സിനിമകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്. ദീർഘകാലമായി ഇവർ സിനിമ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ അഭിനയം മേഖലയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് താരം.
“17 വയസ്സുള്ളപ്പോൾ ആയിരുന്നു വിവാഹിതയായത്. എന്നാൽ എന്നെ ചതിച്ചുകൊണ്ട് ആണ് പ്രമുഖ നടൻ എന്നെ വിവാഹം ചെയ്തത്. പതിനേഴാമത്തെ വയസ്സിൽ ആയിരുന്നു ഞാൻ ആ തീരുമാനമെടുത്തത്. അത് എന്റെ ജീവിതം തന്നെ ഇല്ലാതാക്കി. ചെറിയ പ്രായത്തിൽ തന്നെ ആയിരുന്നു ഞാൻ സിനിമയിലെത്തിയത്. ധാരാളം കന്നട സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് ടൈഗർ പ്രഭാകർ എന്നു പറയുന്ന നടന്റെ സിനിമയിൽ നായികയായി അഭിനയിക്കുന്നത്. അങ്ങനെ എനിക്ക് അദ്ദേഹത്തോട് പ്രണയമായി” – അജു പറയുന്നു.
“ഞാൻ അദ്ദേഹത്തോട് എന്റെ പ്രണയം തുറന്നു പറഞ്ഞു. എനിക്ക് വിവാഹം ചെയ്യുവാൻ താല്പര്യമുണ്ട് എന്നും പറയുകയും ചെയ്തു. എന്നാൽ അദ്ദേഹം ആദ്യം തന്നെ മൂന്ന് വിവാഹങ്ങൾ ചെയ്തത് ആയിരുന്നു. ഈ കാര്യം എനിക്ക് അറിയില്ലായിരുന്നു. ഇതുകൂടാതെ അദ്ദേഹത്തിന് എന്റെ പ്രായത്തിലുള്ള മക്കൾ ഉണ്ടായിരുന്നു എന്ന് സത്യം പോലും എനിക്ക് അറിയില്ലായിരുന്നു. ഇതെല്ലാം മറച്ചുവെച്ചുകൊണ്ട് ആണ് അയാൾ എന്നെ വിവാഹം ചെയ്തത്” – അഞ്ചു പറയുന്നു.
“17 വയസ്സു മാത്രമായിരുന്നു എൻ്റെ പ്രായം. അങ്ങേർക്ക് 50 വയസ്സ് ആയിരുന്നു പ്രായം. ഈ കാര്യം ഞാൻ എന്റെ വീട്ടുകാരോട് പറഞ്ഞുവെങ്കിലും അവർ ആദ്യം പറഞ്ഞത് വേണ്ട എന്നായിരുന്നു. വീട്ടുകാരുടെ വാക്ക് കേൾക്കാതെ ഞാൻ വീടുവിട്ടിറങ്ങി. അദ്ദേഹത്തെ വിവാഹം ചെയ്തു. പിന്നീടാണ് അദ്ദേഹം മുൻപ് മൂന്നു തവണ വിവാഹം ചെയ്തിട്ടുണ്ട് എന്നും അതിൽ കുട്ടികൾ ഉണ്ട് എന്നും ഞാൻ അറിഞ്ഞത്. ഇതറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. ചതിച്ചാണ് എന്നെ വിവാഹം ചെയ്തത് എന്നറിഞ്ഞപ്പോൾ ഞാൻ തകർന്നുപോയി. അപ്പോഴേക്കും ഞാൻ ഗർഭിണിയായി കഴിഞ്ഞിരുന്നു. അദ്ദേഹത്തിന് ഒപ്പം ഇനിയും കഴിയാൻ താല്പര്യമില്ലായിരുന്നു. സ്വർണ്ണം പോലും എടുക്കാതെയാണ് വീടുവിട്ടിറങ്ങിയത്. പിന്നീട് ഡിപ്രഷനിൽ ആയിരുന്നു” – അഞ്ചു കൂട്ടി ചേർക്കുന്നു.
1996 വർഷത്തിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. എന്നാൽ ഈ വിവാഹ ബന്ധം അധികകാലം നീണ്ടുനിന്നില്ല. അഞ്ചു വർഷങ്ങൾക്കുശേഷം ഇരുവരും വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നു. ഇപ്പോൾ സീരിയൽ മേഖലയിൽ താരം വളരെ സജീവമാണ്.