മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിൽക്ക് സ്മിത. ഗ്ലാമർ വേഷങ്ങളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 17 വർഷക്കാലം ആയിരുന്നു താരം സിനിമ മേഖലയിൽ നിറഞ്ഞുനിന്നത്. വണ്ടി ചക്രം എന്ന തമിഴ് സിനിമയിലൂടെ ആയിരുന്നു താരം അരങ്ങേറ്റം നടത്തിയത്. ഈ സിനിമയിലെ കഥാപാത്രത്തിന്റെ പേരായിരുന്നു സിൽക്ക്. അങ്ങനെ ഇതും കൂടി ചേർത്താണ് സിൽക്ക് സ്മിത എന്ന പേര് താരം സ്വീകരിച്ചത്. 26 വർഷങ്ങൾക്ക് മുൻപ് ആണ് സിൽക്ക് സ്മിത ആത്മഹത്യ ചെയ്യുന്നത്.
ഇന്ത്യയിലെ സിനിമ പ്രേക്ഷകരെ മുഴുവൻ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. ചെന്നൈയിലെ വസതിയിൽ ആയിരുന്നു താരം തൂങ്ങിമരിച്ചത്. സിൽക്ക് സ്മിതയുടെ മരണത്തെക്കുറിച്ച് ഇവരുടെ സുഹൃത്ത് അനുരാധ മുൻപ് സംസാരിച്ചിരുന്നു. മരിക്കുന്നതിന് ഒരു ദിവസം മുൻപ് തന്നെ ഫോണിൽ വിളിച്ചിരുന്നു എന്നും വീട്ടിലേക്ക് വരാൻ സാധിക്കുമോ എന്ന് ചോദിക്കുകയും ചെയ്തു എന്നാണ് അനുരാധ പറയുന്നത്. എന്നാൽ ചില തിരക്കിൽ ആയതുകൊണ്ട് അനുരാധ നാളെ രാവിലെ വന്നാൽ മതിയോ എന്ന് ചോദിച്ചു? നിനക്ക് ഇപ്പോൾ വരാൻ പറ്റുമോ എന്ന് സിൽക്ക് സ്മിത തിരിച്ചു ചോദിച്ചു. അത്യാവശ്യമാണെങ്കിൽ വരാം എന്നായിരുന്നു അനുരാധ പറഞ്ഞത്. എന്നാൽ നീ നാളെ വന്നാൽ മതി എന്നായിരുന്നു സിൽക്ക് സ്മിത നൽകിയ ഉത്തരം.
പിറ്റേദിവസം അനുരാധ ടിവിയിലൂടെ ആണ് സിൽക്ക് സ്മിതയുടെ മരണവാർത്ത അറിയുന്നത്. തനിക്ക് ഇത് വളരെ ഷോക്ക് ആയിരുന്നു എന്നാണ് അനുരാധ പറഞ്ഞത്. ഉടനെ തന്നെ അനുരാധയും ഭർത്താവും സതീഷും സിൽക്ക് സ്മിതയുടെ വീട്ടിലേക്ക് പോയി. ശ്രീവിദ്യ അമ്മയും അങ്ങോട്ട് ചെന്നിരുന്നു. വീടിനുള്ളിലേക്ക് പോയപ്പോൾ ബോഡി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയായിരുന്നു എല്ലാവരും കണ്ടത്. ആശുപത്രിയിൽ എത്തിയപ്പോൾ കണ്ടത് സഹിക്കാൻ കഴിയാത്ത കാഴ്ചയായിരുന്നു എന്നാണ് അനുരാധ ഓർത്തെടുക്കുന്നത്.
ഒരു ഹോസ്പിറ്റൽ സ്ട്രചറിൽ മിഡിയും ടോപ്പും ഇട്ടായിരുന്നു അവൾ കിടത്തിയിരുന്നത്. ശരീരത്തിന് മുകളിൽ ഈച്ചകൾ നിറഞ്ഞിരുന്നു. കോടാനുകോടി ആളുകളെ ഭ്രമിപ്പിച്ച അവളുടെ ശരീരം ഇപ്പോൾ ഈച്ചയാർക്കുന്നു. ഞാനും വിദ്യ അമ്മയും ഓടിപ്പോയി ഒരു തുണിയെടുത്ത് ശരീരം മറച്ചു എന്നാണ് അനുരാധ പറയുന്നത്. വലിയ രീതിയിലുള്ള കുറ്റബോധമാണ് താൻ ഇപ്പോഴും അനുഭവിക്കുന്നത് എന്നും അന്ന് അവൾ വിളിച്ചപ്പോൾ ചെന്നിരുന്നു എങ്കിൽ ഒരുപക്ഷേ സിൽക്ക് സ്മിത ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു എന്നാണ് അനുരാധ പറയുന്നത്.