മോഹൻലാലിനെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത് 58 ലക്ഷം ആളുകൾ ആണ്. എന്നാൽ അദ്ദേഹം തിരിച്ചു ഫോളോ ചെയ്യുന്നത് വെറും 26 പേരെ മാത്രമാണ്. അതിൽ സച്ചിൻ ടെണ്ടുൽക്കർ, അമിതാഭ് ബച്ചൻ, എ ആർ റഹ്മാൻ മുതൽ ധാരാളം പ്രമുഖർ ഉണ്ട്. എന്നാൽ ഈ കൂട്ടത്തിൽ ഒരു പേര് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്. കോട്ടയം സ്വദേശി നസീർ. ആരാണ് ഈ നസീർ എന്നറിയുമോ?
തികച്ചും ഒരു സാധാരണക്കാരൻ ആണ് ഇദ്ദേഹം. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇദ്ദേഹം പാചകവുമായി ബന്ധപ്പെട്ട മേഖലയിലാണ് ജോലി ചെയ്യുന്നത്. പാചകവുമായി ബന്ധപ്പെട്ട ഒരുവിധം ജോലികൾ എല്ലാം തന്നെ ഇദ്ദേഹം ചെയ്തിട്ടുണ്ട്. അടുത്തിടെ സമൂഹമാധ്യമങ്ങളിലും ഇദ്ദേഹം സജീവമായിരുന്നു. ഇദ്ദേഹത്തിൻറെ ചെറിയ ചെറിയ പാചക വീഡിയോകൾ എല്ലാം ഇദ്ദേഹത്തിൻറെ മകൻ സമൂഹം മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. യൂട്യൂബിൽ ഇതിന് ധാരാളം കാഴ്ചക്കാരെയും കിട്ടി.
കഴിഞ്ഞ രണ്ടു വർഷമായി നസീർ യൂട്യൂബിൽ സജീവമാണ്. പിന്നീട് ഇദ്ദേഹം ഇൻസ്റ്റാഗ്രാമിലും അക്കൗണ്ട് തുടങ്ങുകയായിരുന്നു. ഒരു ദിവസം ഇദ്ദേഹത്തിന്റെ മകൾ ആയിരുന്നു ഈ കാര്യം ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. മോഹൻലാൽ ഇദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട് എന്ന് വാർത്ത ഇദ്ദേഹത്തിൻറെ മകൾ ആയിരുന്നു ഇദ്ദേഹത്തിൻറെ ശ്രദ്ധയിൽപ്പെടുത്തിയത്.
“അദ്ദേഹമൊക്കെ എവിടെ നിൽക്കുന്നു? വലിയ മനുഷ്യനല്ലേ! കയ്യെത്താ ദൂരത്ത് നിൽക്കുന്ന ആളാണ്. മാത്രവുമല്ല നമ്മൾ സിനിമയിൽ ഒക്കെ കണ്ട് അനുഭവം മാത്രമേയുള്ളൂ. എനിക്കിത് വലിയ അത്ഭുതമായിരുന്നു അദ്ദേഹം നമ്മളെയൊക്കെ ഫോളോ ചെയ്യുന്നത്. നമ്മളെപ്പോലത്തെ ഒരു സാധാരണക്കാരനെ ഫോളോ ചെയ്യാൻ കാണിച്ച ആ മനസ്സിനെ ഒരുപാട് നന്ദി പറയുന്നു” – നസീർ പറയുന്നു. കൊറോണ കാലം മുതലാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്.