മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളി താരങ്ങൾക്ക് പോലും ലഭിക്കാത്ത സ്വീകരണമാണ് ഈ താരത്തിന് കേരളത്തിൽ നിന്നും ലഭിച്ച വരുന്നത്. ഇതിന് രണ്ട് കാരണങ്ങളുണ്ട് – മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ സാമന്ത ആയിരുന്നു നായിക. മറ്റൊരു കാരണമെന്തെന്നാൽ സാമന്ത അഭിനയിച്ച സിനിമകളെല്ലാം തന്നെ അഭിനയപ്രാധാന്യമുള്ള മികച്ച സിനിമകളായിരുന്നു. അത്തരം സിനിമകൾ ഭാഷാ വ്യത്യാസമില്ലാതെ മലയാളികൾ എപ്പോഴും സ്വീകരിച്ചിട്ടേയുള്ളൂ.
അടുത്തിടെ ആയിരുന്നു നടിയുടെ വിവാഹമോചനം നടന്നത്. തെലുങ്ക് താരം നാഗചൈതന്യ ആയിരുന്നു സാമന്തയുടെ ഭർത്താവ്. 10 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം ചെയ്തത്. നാലുവർഷം മാത്രമാണ് ഇവരുടെ ദാമ്പത്യജീവിതം നീണ്ടുനിന്നത്. എന്തു കാരണം കൊണ്ടാണ് ഇരുവരും വിവാഹമോചനം നേടിയത് എന്നതിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതുകൊണ്ടുതന്നെ പലതരത്തിലുള്ള കഥകളാണ് സമൂഹമാധ്യമങ്ങളിൽ പറഞ്ഞുകേൾക്കുന്നത്.
സാമന്ത നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാത് വാകുല രണ്ട് കാതൽ. വിജയ് സേതുപതി ആണ് സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നയൻതാര ആണ് ചിത്രത്തിൽ മറ്റൊരു നായികയായി എത്തുന്നത്. അതേസമയം ഒരു കോമഡി റൊമാൻറിക് ചിത്രമായിരിക്കുമിത് എന്നാണ് അറിയാൻ സാധിക്കുന്നത്. വിഗ്നേഷ് ശിവൻ ആണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്.
ചിത്രത്തിൽ ഖദീജ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാളെ സാമന്തയുടെ പിറന്നാൾ കൂടിയാണ് എന്ന പ്രത്യേകതയുമുണ്ട്. പിറന്നാൾ ദിനത്തിലാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ സാമന്ത ആരാധകർക്ക് എല്ലാം തന്നെ ഇരട്ടി സന്തോഷം ആണ്. എന്തുകൊണ്ടാണ് നായികാ വേഷങ്ങൾ മാത്രം അവതരിപ്പിച്ചു കൊണ്ടിരുന്ന ഒരു താരം ഒരു സിനിമയിലെ സെക്കൻഡ് ഹീറോയിൻ ആയി അഭിനയിക്കാൻ തയ്യാറായത് എന്നറിയുമോ? ഈ മാറ്റത്തിന് കാരണം സാമന്ത എടുത്ത ഒരു തീരുമാനമാണ് – ഇനിമുതൽ കൂടുതൽ അഭിനയപ്രാധാന്യമുള്ള റോളുകൾ ചെയ്യണമെന്നാണ് സാമന്ത എടുത്ത തീരുമാനം.