ഈ അടത്ത് കേരളക്കര ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത സംഭവമാണ് സ്വന്തം കുഞ്ഞിന് വേണ്ടി പോരാടിയ അനുപമയുടെത്. ഏറെ നാളത്തെ സമരത്തിനു ശേഷമാണ് സ്വന്തം കുഞ്ഞിനെ അനുപമക്ക് കയ്യില്‍ കിട്ടിയത്. പതിനെട്ടാം വയസ്സിലാണ് അനുപമ ഗര്‍ഭിണിയാകുന്നതും ആ കുഞ്ഞിനെ അവളുടെ വീട്ടുകാര്‍ അനാഥാലയത്തില്‍ ആക്കുന്നതും. എന്നാല്‍ പിന്നീട് ആന്ധ്രയില്‍ ഉള്ള ദമ്പതിമാര്‍ തന്റെ കുഞ്ഞിനെ ദത്തെടുക്കാന്‍ പോകുന്നു എന്ന വിവരം അനുപമ അറിഞ്ഞു, ഇതോടെ തനിക്ക് കുഞ്ഞിനെ തിരികെ വേണമെന്ന് അനുപമ പറഞ്ഞു.
കുഞ്ഞിനെ തിരികെ കിട്ടാന്‍ പല സര്‍ക്കാര്‍ ഓഫീസുകളിലും അനുപമ കയറി ഇറങ്ങി. എന്നാല്‍ ഇവിടെ പല സ്ഥലങ്ങളില്‍നിന്നും അനുപമ വളരെ മോശമായ പ്രതികരണമാണ് നേരിട്ടത്. അങ്ങനെയാണ് ഈ അമ്മ സമരപ്പന്തലിലേക്ക് ഇറങ്ങിയത്. വൈകാതെ വിഷയം മാധ്യമങ്ങളിലേക്ക് എത്തി. അങ്ങനെയാണ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിനെ ആന്ധ്രയില്‍ നിന്നും തിരികെ എത്തിച്ചത്. ഒടുവില്‍ ഡിഎന്‍എ ടെസ്റ്റില്‍ കുഞ്ഞ് അനുപമയുടെത് ആണെന്ന് തെളിഞ്ഞു. എന്നാല്‍ ഇതിനിടെ പല മോശം പോസ്റ്റുകളും മറ്റും അനുപമക്ക് നേരെ വന്നു. പെറ്റമ്മയെക്കാള്‍ പോറ്റമ്മയ്ക്ക് ഒരു കുഞ്ഞിനു മേലും അവകാശമില്ലെന്ന് കോടതി പറഞ്ഞു.
എന്നാല്‍ തന്നെ പൊന്നുപോലെ നോക്കിയ മാതാപിതാക്കളെ കോടതി കയറ്റിയതാണോ ഇവരുടെ വിജയം , അതോ രണ്ടുകുട്ടികളുടെ അച്ഛനായ ഒരുതന്റെ കൂടെ പോയതോ. തുടങ്ങിയ നിരവധി വിമര്‍ശനം അനുപമക്ക് നേരെ സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്നു. ഇതിനിടെ ആന്ധ്രയിലെ ദമ്പതിമാരെ കരയിപ്പിച്ചതിനെ കുറിച്ചും ചിലര്‍ പറഞ്ഞു . എന്നാല്‍ ഇതിനൊക്കെയുള്ള മറുപടിയും സോഷ്യല്‍ മീഡിയ തന്നെ കൊടുത്തു.
അങ്ങനെ ഏറെനാളത്തെ സമരത്തിനുശേഷം തന്റെ കുഞ്ഞിനെ കയ്യില്‍ കിട്ടിയ സന്തോഷത്തിലാണ് അനുപമ, കുഞ്ഞിനെ ലാളിക്കുന്ന അനുപമയുടെ ഫോട്ടോ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിരുന്നു. കുഞ്ഞു ഉണ്ടായതിനുശേഷം ഇന്നലെ ആദ്യമായാണ് അവനോടൊപ്പം ഉറങ്ങിയതെന്ന് അനുപമ പറഞ്ഞു. അതേസമയം അതുവരെ തന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കിയ ആന്ധ്ര ദമ്പതിമാര്‍ക്ക് എപ്പോള്‍വേണമെങ്കിലും മകനെ വന്നു കാണാം എന്നും അനുപമ പറഞ്ഞു.