Film News

സാധാരണ പൊളിച്ചു കളയുകയാണ് പതിവ്, പക്ഷേ സൂര്യ വ്യത്യസ്തനാവുകയാണ് – സിനിമയ്ക്ക് വേണ്ടി നിർമിച്ച സെറ്റുകൾ സൂര്യ എന്തു ചെയ്തു എന്ന് അറിയുമോ? നല്ലകാര്യം ചെയ്തിട്ടും വിമർശനവുമായി മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൂര്യ. മികച്ച ഒരു നടൻ മാത്രമല്ല ഒരു നല്ല മനുഷ്യസ്നേഹി കൂടിയാണ് ഇദ്ദേഹം. അത് പല തവണ ഇദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. നിർധനരായ കുടുംബത്തിലെ നിരവധി കുട്ടികൾക്ക് ആണ് സൂര്യ നിരന്തരമായി പഠന സഹായം നൽകി വരുന്നത്. ഇതിനു പുറമേ നിരവധി പാവപ്പെട്ട കുടുംബങ്ങൾക്ക് പലപ്പോഴായി താരം സഹായം എത്തിച്ചിട്ടുണ്ട്. അതെല്ലാം തന്നെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വാർത്തയാണ് പുറത്തുവരുന്നത്.

- Advertisement -

സൂര്യ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ ബാല ആണ് സംവിധാനം ചെയ്യുന്നത്. ജ്യോതിക ആണ് ഈ സിനിമയിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഏകദേശം പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇവർ മൂവരും ഒരു സിനിമയിൽ ഒന്നിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. മലയാളിയുടെ പ്രിയപ്പെട്ട യുവ നായികമാരിൽ ഒരാൾ ആയിട്ടുള്ള മമിതാ ബൈജു ഈ സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

മത്സ്യതൊഴിലാളികളുടെ ജീവിത പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കന്യാകുമാരിയിൽ ആണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഷൂട്ടിങ്ങിനു വേണ്ടി ഇവിടെ ധാരാളം സെറ്റുകൾ ഇട്ടിരുന്നു. മത്സ്യത്തൊഴിലാളികളുടെ വീടുകൾ ആയിട്ടായിരുന്നു ഈ സെറ്റ് സിനിമയിൽ കാണിച്ചത്. ഷൂട്ടിങ് കഴിഞ്ഞ് ഇത്തരത്തിലുള്ള സെറ്റുകൾ പൊളിച്ചു കളയുകയാണ് പതിവ്. എന്നാൽ ഇവിടെ സിനിമയുടെ അണിയറ പ്രവർത്തകർ മാതൃകയായി മാറിയിരിക്കുകയാണ്. വീടില്ലാത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തി അവർക്ക് ഈ വീടുകൾ വിതരണം ചെയ്യുകയാണ് അണിയറപ്രവർത്തകർ. നിരവധി ആളുകളാണ് ഇപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ട്.

അഗരം ഫൗണ്ടേഷൻ നോക്കിനടത്തുന്നത് സൂര്യയാണ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഈ സംഘടന നടത്തുന്നത്. ഏകദേശം മൂവായിരം വിദ്യാർഥികൾക്ക് ആണ് താരം പഠനച്ചെലവ് നൽകിയിട്ടുള്ളത്. ഇതിൽ ഏകദേശം 54 പേർ ഡോക്ടർമാർ ആയിട്ടുണ്ട്. ഏകദേശം 1,169 പേർ എൻജിനീയർമാർ ആയിട്ടുണ്ട്. ഇവർ ഇപ്പോൾ തമിഴ്നാട്ടിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുകയാണ്.

അതേസമയം ഒരു വിഭാഗം മലയാളികൾ സൂര്യയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയാണ്. സിനിമയ്ക്ക് വേണ്ടി നിർമിക്കുന്ന തെറ്റുകൾ ബലം കുറവുള്ളത് ആയിരിക്കും. പൊളിച്ചു കളയുവാൻ വേണ്ടി നിർമ്മിക്കുന്നവ ആയിരിക്കും ഇവയെല്ലാം തന്നെ. ഇത്തരത്തിലുള്ള വീടുകൾ മത്സ്യതൊഴിലാളികൾക്ക് നൽകുന്നത് അവരോടുള്ള മര്യാദകേട് ആണ് എന്നാണ് മലയാളികൾ പറയുന്നത്. മത്സ്യത്തൊഴിലാളികളോട് എന്തെങ്കിലും ബഹുമാനം കാണിക്കണം എങ്കിൽ അവർക്ക് നല്ല വീടുകൾ നിർമിച്ചു നൽകാമായിരുന്നു അണിയറപ്രവർത്തകർക്ക് എന്നാണ് മലയാളികൾ പറയുന്നത്.

Athul

Recent Posts

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

42 mins ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

1 hour ago

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

4 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

5 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

6 hours ago