നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി. ജൂലൈ 15നകം അന്വേഷണ പൂര്‍ത്തിയാക്കണമെന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിര്‍ദ്ദേശിച്ചു. മൂന്ന് മാസം കൂടി സമയമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്.
ഇപ്പോള്‍ വിചാരണക്കോടതിയിലുള്ള നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായിട്ടുണ്ട്, അതിനാല്‍ തന്നെ ഫൊറന്‍സിക് പരിശോധന ആവശ്യമാണെന്നും നിലവില്‍ ലഭിച്ച ഡിജിറ്റല്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രോസിക്യൂഷന് സമയം നീട്ടിച്ചോദിച്ചിരുന്നത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് പ്രോസിക്യൂഷന് വലിയ അശ്വാസം ലഭിക്കുന്ന മറ്റൊരു ഉത്തരവ് കൂടി ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.