Film News

കൈലാസനാഥൻ പരമ്പരയിൽ പാർവ്വതീ ദേവിയെ അവതരിപ്പിച്ച നടിയുടെ ഇപ്പോഴത്തെ മാറ്റം കണ്ടോ? വിമർശനവുമായി മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്ന് ആയിരുന്നു കൈലാസനാഥൻ. പരമശിവൻ്റെ കഥയാണ് ഈ പരമ്പര പറഞ്ഞത്. ഒരു ഹിന്ദി പരമ്പര ആയിരുന്നു എങ്കിലും കേരളത്തിലും ധാരാളം ആരാധകർ ആയിരുന്നു ഈ പരമ്പരക്ക് ഉണ്ടായിരുന്നത്. മൊഴിമാറ്റം ചെയ്തിട്ടാണ് ഏഷ്യാനെറ്റിൽ ഈ പരമ്പര എത്തിയത്. മോഹിത് റെയ്ന എന്ന നടനാണ് പരമശിവനായി എത്തിയത്. അതേസമയം സോനാരിക ഭധോറിയ എന്ന നടിയാണ് പാർവതിദേവി ആയി എത്തിയത്.

- Advertisement -

ഒരു മോഡൽ എന്ന നിലയിൽ ആദ്യമേ തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊരാളാണ് സോനാരിക. അങ്ങനെയാണ് താരം സീരിയൽ മേഖലയിൽ എത്തുന്നത്. പാർവതി ദേവിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരത്തിന് ഇന്ത്യയിലുടനീളം ആരാധകർ ഉണ്ടായത്. എന്നാൽ ഇത് ഒരു തരത്തിൽ താരത്തിന് ഒരു അമിത ബാധ്യത കൂടിയായി മാറി എന്നതാണ് സത്യം.

സീരിയൽ മേഖലയിൽ എത്തുന്നതിനുമുൻപ് തന്നെ നിരവധി ഗ്ലാമർ ഫോട്ടോഷൂട്ടുകൾ താരം നടത്തിയിട്ടുണ്ട്. എന്നാൽ പാർവതിദേവിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച് തുടങ്ങിയതിൽ പിന്നെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്തിയാൽ നടിയുടെ ചിത്രങ്ങൾക്ക് താഴെ അധിക്ഷേപ കമൻറുകൾ ആയിരുന്നു നമ്മൾ കണ്ടു കൊണ്ടിരുന്നത്.

കേട്ടാലറയ്ക്കുന്ന രീതിയിലുള്ള കമൻറുകൾ ആയിരുന്നു ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരുന്നത്. മോഡലിംഗ് ഇവരുടെ പ്രൊഫഷനാണ് എന്നും അതിൻറെ ഒരു ഭാഗമായിട്ടാണ് സീരിയൽ അഭിനയം പോലും നടത്തിയത് എന്ന് പോലും മനസ്സിലാക്കാൻ ബുദ്ധിയില്ലാത്ത വിഭാഗമായിരുന്നു ഇവരെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. സീരിയൽ അവസാനിച്ചിട്ട് വർഷങ്ങളായെങ്കിലും ഇവരോടുള്ള വിദ്വേഷം ഇപ്പോഴും ചിലർ കളഞ്ഞിട്ടില്ല എന്നതാണ് വിഷമകരമായ വസ്തുത.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇവയെല്ലാംതന്നെ. അതീവ ഗ്ലാമറസായി ആണ് താരം ഈ ചിത്രങ്ങളിലെല്ലാം തന്നെ പ്രത്യക്ഷപ്പെടുന്നത്. നിരവധി വിമർശന കമൻറുകൾ ആണ് ഈ ചിത്രങ്ങൾക്ക് താഴെ എല്ലാം വന്നുകൊണ്ടിരിക്കുന്നത്.

പാർവതി ദേവിയുടെ കഥാപാത്രം അവതരിപ്പിച്ച ഒരു താരത്തിന് എങ്ങനെയാണ് ഇതുപോലെയുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ ധൈര്യം വന്നത് എന്നൊക്കെയാണ് ചില ആളുകൾ ചോദിക്കുന്നത്. ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവരുടെ കൂട്ടത്തിൽ മലയാളികളുമുണ്ട് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.

Athul

Recent Posts

10നിലയോളമുള്ള കെട്ടിടത്തിന്റെ മുകളിൽ സുഹൃത്തിന്റെ കയ്യിൽ താങ്ങി അഭ്യാസം.വീഡിയോ വൈറൽ ആയതോടെ പോലീസ് പൊക്കി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് അപകടകരമായ രീതിയിൽ റീൽ ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണ്.മിഹിർ ഗാന്ധി, 27 സുഹൃത്ത്…

5 hours ago

അവര്‍ ആ ഷോയില്‍ കണ്ടതു വച്ചാണ് പറയുന്നത്.ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ല, സജ്‌നയുമായി ഇനി ഒരുമിക്കില്ല

ബി്ഗ ബോസ് മലയാളം സീസണ്‍ 3 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു സജ്നയും ഫിറോസും.ഈയ്യടുത്താണ് ആരാധകരെ വേദനിപ്പിച്ചു കൊണ്ടൊരു വാര്‍ത്ത…

6 hours ago

എന്റെ അച്ഛൻ ഇവിടെ ജോലിയുന്നുണ്ട്.പ്രണവിനെ മനസ്സിലാവാതെ ഗേറ്റ് ക്ലോസ് ചെയ്ത് സെക്യൂരിറ്റി

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് പ്രണവ് മോഹൻലാൽ.സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ പ്രണവ് അവിടെ നിന്ന് എവിടേക്കെങ്കിലും യാത്ര പോകും. അങ്ങനെ…

6 hours ago

അഖിൽ മാരാരിനേയും ജിന്റോയേയും താരതമ്യം ചെയ്യാൻ പറ്റുമോ? റോക്കി പോയതിന് ശേഷം ഈ ഷോ കൊണ്ടുപോയത് ജാസ്മിൻ

ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് അസി റോക്കി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയം ആവുന്നത്.മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം…

7 hours ago

അൻസിബയ്ക്കായി പ്രീയപ്പെട്ട അനിയൻ കൊടുത്ത ഗിഫ്റ്റ്.ഋഷിയുടെ സമ്മാനം കണ്ട് ഞെട്ടി താരം

ഇത്തവണ ബിഗ്ബോസിൽ നിരവധി കോമ്പോ ഉണ്ടായിരുന്നു.ഗബ്രി-ജാസ്മിൻ-റെസ്മിൻ, ജാൻമണി-ജിന്റോ, ശ്രീതു-അർജുൻ, ഋഷി-അൻസിബ ഇങ്ങനെ പോകുന്നു കോമ്പോകൾ.അതേ സമയം സഹോദരി-സഹോദരൻ കോമ്പോ പിടിച്ചയായിരുന്നു…

9 hours ago

കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയതെന്ന ചോദ്യം.ചോദ്യം കേട്ട് സ്റ്റാക്കായിപ്പോയി;പിന്നീട് സംഭവിച്ചത്

ഡിഎന്‍എ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി ഹന്ന റെജി കോശിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വലിയ ചര്‍ച്ചയായിരുന്നു. ഹന്ന…

12 hours ago