Film News

കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി – ഇവർക്ക് പുറമേ വിക്രം സിനിമയിൽ അമിതാബ് ബച്ചനും!

തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. മാനഗരം എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു ലോ ബഡ്ജറ്റ് ചിത്രമായിരുന്നു ഇത്. ചെറിയ താരങ്ങളായിരുന്നു ഈ സിനിമയിൽ അഭിനയിച്ചത്. എങ്കിലും ചിത്രം ഒരു സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. ഇതിനുശേഷം കൈതി എന്ന സിനിമ ആയിരുന്നു ഇദ്ദേഹം ഒരുക്കിയത്. കാർത്തി ആയിരുന്നു ഈ സിനിമയിലെ നായകൻ ആയി എത്തിയത്. ചിത്രം വളരെ വലിയ ഒരു സൂപ്പർഹിറ്റ് ആയി മാറുകയും ചെയ്തു. ഇതിനുശേഷം വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റർ എന്ന സിനിമ ആയിരുന്നു ലോകേഷ് സംവിധാനം ചെയ്തത്. വിജയ് സേതുപതി ആയിരുന്നു ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

- Advertisement -

ഇപ്പോൾ വിക്രം എന്ന സിനിമ ആണ് ലോകേഷ് സംവിധാനം ചെയ്യുന്നത്. കമൽ ഹാസൻ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രമായി മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിൽ എത്തുന്നുണ്ട്. അതേസമയം വിജയ് സേതുപതിയും ഈ ചിത്രത്തിൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്. ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വാർത്തയാണ് പുറത്തുവരുന്നത്. മറ്റൊരു സൂപ്പർതാരം കൂടി സിനിമയിൽ ഗസ്റ്റ് അപ്പിയറൻസ് നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അമിതാഭ് ബച്ചനാണ് സിനിമയിൽ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് സൂചനകൾ. എന്നാൽ ഒരു അതിഥി വേഷത്തിൽ മാത്രമാണ് ഇദ്ദേഹം എത്തുന്നത്. വളരെ പ്രധാനപ്പെട്ട ഒരു വേഷമായിരിക്കും ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഒറ്റ ദിവസം കൊണ്ടാണ് അമിതാബച്ചൻ ഉൾപ്പെടുന്ന രംഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞത്. ഇത്രയും ദിവസം ഈ വാർത്ത ഇവർ ഒരു രഹസ്യമാക്കി സൂക്ഷിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഈ വാർത്ത ലീക്ക് ആയതോടെ അണിയറ പ്രവർത്തകർ തന്നെ വാർത്ത സ്ഥിരീകരിക്കുകയായിരുന്നു.

നിരവധി ആളുകളാണ് ഇപ്പോൾ ലോകേഷ് കനകരാജിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ഇത്രയും വലിയ സൂപ്പർതാരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ വലിയ ഭാഗ്യം ചെയ്തിട്ടുണ്ട് ലോകേഷ് എന്നാണ് ആരാധകർ പറയുന്നത്. അതേസമയം ലോകേഷ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ വിജയ് ആയിരിക്കും നായകൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദളപതി 67 എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്.

Athul

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

5 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

5 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

5 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

5 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

6 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

6 hours ago