മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഉടൻതന്നെ ഇദ്ദേഹത്തിൻറെ വിവാഹം ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്. ആരതി പൊടി എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്യുന്നത്. അടുത്തിടെ ആയിരുന്നു ഇരുവരും ഇവരുടെ പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഒരു അഭിമുഖ പരിപാടിക്ക് ഇടയിൽ ആയിരുന്നു ഈ വിവരം തമ്മിൽ കണ്ടുമുട്ടിയത്. അതേ സമയം ഇപ്പോൾ തന്റെ പ്രണയ ജീവിതത്തെക്കുറിച്ചും ഭാവിയിലെ കുടുംബ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ആരതി. ബിഹൈൻഡ് വുഡ്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇവർ ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.
“ഒരു ഇൻറർവ്യൂ ആണ് ഞങ്ങൾ രണ്ടുപേരും കണ്ടുമുട്ടാൻ വേണ്ടിവന്നത്. റോബിൻ ചേട്ടൻ വരുന്നതിനുമുമ്പ് എല്ലാ കാര്യങ്ങളും ഞാൻ ഒറ്റയ്ക്ക് ആയിരുന്നു ചെയ്തിരുന്നത്. ഇപ്പോൾ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാൻ പറ്റാറുണ്ട്. എൻറെ കാര്യങ്ങൾ വളരെ സ്മൂത്ത് ആയിട്ടാണ് നടക്കുന്നത്. അത് കാണുമ്പോൾ അച്ഛനും വളരെ സന്തോഷമാണ്. എൻറെ എല്ലാ കാര്യങ്ങൾക്കും അച്ഛൻ ഒപ്പം തന്നെ ഉണ്ടാകും. ഞങ്ങൾ എപ്പോഴെങ്കിലും കറങ്ങാൻ പോയിട്ട് വൈകി എത്തിയാൽ അച്ഛൻ ഞങ്ങളെ നിർത്തി പൊരിക്കും. ചേട്ടൻറെ അച്ഛനും അമ്മയും എന്നെ കാണാൻ വന്നിരുന്നു. എനിക്ക് ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു ഇത്. ഞങ്ങളുടെ ബന്ധം ഇപ്പോൾ വിവാഹം വരെ എത്തിനിൽക്കുകയാണ്. ചേട്ടൻറെ മാത്രം പ്രയത്നം കൊണ്ടാണ് ഇവിടെ വരെ എത്തിയത്” – ആരതി പറയുന്നു.
“ഒരിക്കൽ എന്റെ ഫ്രണ്ട്സ് എല്ലാവരും കൂടി റോബിൻ ചേട്ടനെ ഒരു റൂമിൽ കയറ്റി റാഗ് ചെയ്തിരുന്നു. എനിക്ക് പറ്റിയ ആൾ തന്നെയാണോ ചേട്ടൻ എന്ന് അവർക്ക് അറിയണമായിരുന്നു. ഞാനെന്ന വ്യക്തിയെ കണ്ടിട്ടാണ് ഇഷ്ടപ്പെട്ടത് എന്നായിരുന്നു റോബിൻ ചേട്ടൻ നൽകിയ മറുപടി. സ്വർണ്ണമോ പണമോ തനിക്ക് വേണ്ട എന്നും റോബിൻ ചേട്ടൻ ആദ്യം തന്നെ പറഞ്ഞിരുന്നു” – ആരതി പറയുന്നത് ഇങ്ങനെ.
അതേസമയം ബിഗ് ബോസ് പരിപാടിയിൽ എല്ലാവർക്കും തുല്യ നീതി കിട്ടി എന്ന് തനിക്ക് തോന്നുന്നില്ല എന്നും അവിടെ എല്ലാവരും മിസ്റ്റേക്ക് ചെയ്തിരുന്നു എന്നും പക്ഷേ ഒരാൾക്ക് മാത്രമാണ് ശിക്ഷ കിട്ടിയത് എന്നുമാണ് ആരതി പറയുന്നത്. അതും തനിക്ക് വിഷമം ഉണ്ട് എന്നും താരം കൂട്ടിച്ചേർത്തു. അതേസമയം ചേട്ടൻ ടോക്സിക് ആണെന്നും എഗ്രസീവ് ആണെന്നും ഇതുവരെ തോന്നിയിട്ടില്ല എന്നാണ് പറയുന്നത്. ഞങ്ങൾ തമ്മിൽ പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാവാറുണ്ട് എന്നും അതൊക്കെ പറഞ്ഞ് സോൾവ് ചെയ്യാറാണ് പതിവ് എന്നും ആരതി കൂട്ടിച്ചേർത്തു.