Film News

ഒരു തവണ പോലും ഞാൻ പ്രാർത്ഥിച്ചിട്ടില്ല, എങ്കിലും അന്ന് ആ ദിവസം ഞാൻ ജീവിതത്തിൽ ആദ്യമായി പ്രാർത്ഥിച്ചു – ജീവിതത്തിലെ ഏറ്റവും ദുരിതപൂർണമായ ദിനം ഓർത്തെടുത്തു ഷാരൂഖ് ഖാൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബോളിവുഡ് താരങ്ങളിൽ ഒരാളാണ് ഷാറൂഖ് ഖാൻ. 1992 വർഷത്തിലാണ് ഇദ്ദേഹം സിനിമയിൽ അരങ്ങേറുന്നത്. മികച്ച പുതുമുഖ താരത്തിനുള്ള അവാർഡ് ആ വർഷം താരം കരസ്ഥമാക്കുകയും ചെയ്തു. അന്ന് ഈ പുരസ്കാരം ഷാരൂഖ് സമ്മാനിച്ചത് അദ്ദേഹത്തിൻറെ അമ്മ ലത്തീഫ് ഫാത്തിമ ഖാനായിരുന്നു. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ലഭിച്ച മെഡൽ കാണിക്കുവാൻ വേണ്ടി വീട്ടിലേക്ക് ഓടി വന്നപ്പോൾ അമ്മയെ കാണാതെ നിന്ന അതേ അവസ്ഥ ആയിരുന്നു തനിക്ക് അന്ന് എന്നാണ് ഷാറൂഖ് പിന്നീട് പറഞ്ഞത്. 1990 വർഷത്തിലായിരുന്നു ഇദ്ദേഹത്തിൻറെ അമ്മ മരിക്കുന്നത്.

- Advertisement -

“എൻറെ അമ്മ എന്നെ 70 എം.എമ്മിൽ കാണണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ച ആയിരുന്നു. ശരിക്കും ഞാൻ ഉള്ളതിനേക്കാൾ ഒരുപാട് വലുതായി. ഞാൻ അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ സദസ്സ് നിർത്താതെ കയ്യടിക്കുകയും ആയിരുന്നു. ആ സമയം അമ്മയെ കുറിച്ച് മാത്രമായിരുന്നു ഞാൻ ചിന്തിച്ചത്. അവതാരിക ഓർമ്മപ്പെടുത്തിയപ്പോൾ മാത്രമാണ് താൻ അമ്മയുടെ ഓർമ്മകളിൽ നിന്നും തിരിച്ചു വന്നത്. അവർ ഒട്ടും എന്നെ പോലെ ആയിരുന്നില്ല” – ഇതാണ് താരം അമ്മയെ കുറിച്ച് പറയുന്നത്.

“അവർ വളരെയധികം സോഷ്യൽ ആയിട്ടുള്ള വ്യക്തി ആയിരുന്നു. ആളുകളെ കാണാൻ എല്ലാം ഒരുപാട് ഇഷ്ടമായിരുന്നു. എവിടെ ആയിരുന്നു എങ്കിലും ഒരുപാട് ആളുകളുടെ ശ്രദ്ധ അവിടേക്ക് കൊണ്ടുവരുമായിരുന്നു. അവർ എന്നും അവർ ആയി തന്നെയാണ് പെരുമാറിയത്. അതേസമയം ഞാൻ അവരിൽ നിന്നും വളരെ വ്യത്യസ്തനാണ്. ആളുകൾ എന്നെ കാണുന്നത് ഞാൻ ഒരു താരം ആയതിനാൽ ആണ്. അല്ലാതെ ഞാൻ എന്ന വ്യക്തിയെ അല്ല അവർ കാണുന്നത്. അമ്മ ഞങ്ങളെ ഒരുപാട് സ്നേഹിക്കുകയും ചെയ്തിരുന്നു. പത്തു വർഷങ്ങൾക്കു മുൻപാണ് അച്ഛൻ ഞങ്ങളെ വിട്ടു പിടിക്കുന്നത്. ഞങ്ങളുടെ സാമ്പത്തിക സ്ഥിതി ഒട്ടും നല്ലത് ആയിരുന്നില്ല. അദ്ദേഹത്തിൻറെ ആരോഗ്യവും അത്ര നല്ലത് അല്ലായിരുന്നു. ക്യാൻസറായിരുന്നു അദ്ദേഹത്തിന്. അതിനാൽ അമ്മയാണ് വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. സാമൂഹിക പ്രവർത്തകയും മജിസ്ട്രേറ്റും ആയിരുന്നു അവർ. നല്ല കുടുംബമായിരുന്നു അവരുടേത്. പക്ഷേ എല്ലാം ഒറ്റയ്ക്ക് ആയിരുന്നു ചെയ്തിരുന്നത്. ഒരു കാര്യത്തിനും രണ്ടാംവട്ടം ചോദിക്കേണ്ടി വരുന്ന അവസ്ഥ ഇല്ലായിരുന്നു എനിക്ക്. ഞാൻ ചോദിക്കാതെ തന്നെ എല്ലാം നൽകിയിരുന്നു” – ഷാറൂഖ് ഓർത്തെടുക്കുന്നു.

“ഞാൻ ഷൂട്ടിങ്ങിനു വേണ്ടി ഗോവയിൽ ആയിരുന്നു. ആ സമയത്ത് അമ്മയ്ക്ക് കാലിൽ ഒരു പരിക്കുപറ്റി. പ്രമേഹരോഗി ആയിരുന്നു അവർ. മുറിവ് പതിയെപതിയെ വർധിക്കുവാൻ തുടങ്ങി. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവസ്ഥ പിന്നെയും ഗുരുതരമായി. അമ്മയുടെ മരണത്തിന് ഞാൻ തയ്യാറായിരുന്നില്ല. ഞാൻ ജീവിതത്തിൽ ഒരിക്കൽപോലും പ്രാർത്ഥിച്ചിട്ടില്ല. പക്ഷേ അമ്മയെ ഐസിയുവിലേക്ക് മാറ്റിയപ്പോൾ അമ്മയ്ക്ക് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഞാൻ താഴെയുള്ള പാർക്കിംഗ് ഏരിയയിലേക്ക് പോയി. ജീവിതത്തിൽ ആദ്യമായി ഞാൻ പ്രാർത്ഥിച്ചു. 6000 തവണ പ്രാർത്ഥിച്ചാൽ അവർക്ക് വേദന ഉണ്ടാവില്ല എന്ന് ആരോ പറഞ്ഞിരുന്നു. ഞാൻ അതുപോലെ തന്നെ ചെയ്തു. പിന്നീട് അവർ പോയി എന്ന വാർത്തയാണ് ഡോക്ടർ എന്നോട്” – ഷാരൂഖ് ഖാൻ ഒരു വിങ്ങലോടെ ഓർത്തെടുക്കുന്നു.

Athul

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

10 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

11 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

12 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

14 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

14 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

15 hours ago