നിരവധി മലയാളം സിനിമകളിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ച നായിക നടിമാരിൽ ഒരാൾ എന്ന പേര് എടുത്ത താരങ്ങളിൽ ഒരാളാണ് മീരാ ജാസ്മിൻ. ഇവരുടെ പിതാവ് ആയിരുന്നു ജോസഫ് ഫിലിപ്പ്. ഇവർ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കൊച്ചിയിൽ വെച്ചായിരുന്നു ഇദ്ദേഹത്തിൻറെ അന്ത്യം സംഭവിച്ചത്.
വാർദ്ധക്യസംബന്ധമായ അസുഖങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതാണ് മരണകാരണം എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. 83 വയസ്സ് ആയിരുന്നു മരണപ്പെടുന്ന സമയത്ത് ഇദ്ദേഹത്തിൻറെ പ്രായം. ഏലിയാമ്മ എന്നാണ് ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. അതേസമയം നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. പിതാവിൻറെ വിയോഗവാർത്ത സഹിക്കുവാനുള്ള കരുത്ത് ദൈവം താങ്കൾക്ക് നൽകട്ടെ എന്നാണ് മീരാ ജാസ്മിനോട് പ്രേക്ഷകർ എല്ലാവരും പറയുന്നത്.
ജാസ്മിൻ മേരി ജോസഫ് എന്നാണ് മീരാ ജാസ്മിന്റെ യഥാർത്ഥ പേര്. കഴിഞ്ഞ 25 വർഷത്തോളം ആയി സിനിമ മേഖലയിൽ വളരെ സജീവമാണ് ഇവർ. കേരളത്തിലെ തിരുവല്ല സ്വദേശിയാണ് ഇവർ. അഞ്ചുമക്കളിൽ നാലാമത് ആയിട്ടാണ് ഇവർ ജനിക്കുന്നത്. രണ്ടു സഹോദരിമാർ ആണ് ഇവർക്ക് ഉള്ളത്. ജിബി സാറാ ജോസഫ്, ജനി സൂസൻ ജോസഫ് എന്നാണ് സഹോദരിമാരുടെ പേരുകൾ. രണ്ട് സഹോദരങ്ങൾ കൂടി മീരാ ജാസ്മിന് ഉണ്ട്. ജോർജ് എന്നാണ് ഒരു സഹോദരൻറെ പേര്. സിനിമകളിൽ ചായാഗ്രഹനായി ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം ഒരുകാലത്ത് സിനിമ മേഖലയിൽ വളരെ സജീവമായിരുന്നു ഇവർ എങ്കിലും ഇടക്കാലത്ത് ഒരു ഇടവേള എടുക്കുകയായിരുന്നു ഇവർ. എന്നാൽ അടുത്തിടെ സിനിമ മേഖലയിലേക്ക് ഇവർ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. മകൾ എന്ന സിനിമയിലൂടെ ആയിരുന്നു ഇവർ തിരിച്ചുവന്നത്. ഇതിനു പുറമെ എലിസബത്ത് എന്ന സിനിമയിലും ഇവർ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.