മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ഇപ്പോൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ് എന്നാണ് ഇദ്ദേഹം അറിയിക്കുന്നത്. പരാതി നൽകിയിട്ടുണ്ട് എന്നും പേജ് റിക്കവർ ചെയ്യാനുള്ള കാര്യങ്ങൾ നടന്നുവരികയാണ് എന്നും ഇദ്ദേഹം അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ആണ് ഇദ്ദേഹം ഈ കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞത്. അതുകൊണ്ടുതന്നെ നിലവിൽ പേജിൽ വരുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും താൻ ഉത്തരവാദിയല്ല എന്നും ഇദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
“എൻറെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന പേരിലുള്ള പേജ് ഇന്നലെ ആരോ ഹാക്ക് ചെയ്യുകയായിരുന്നു. അതിനെ അറിയിക്കുവാൻ വേണ്ടി ഒരുപാട് ആളുകൾ വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. ഞാൻ ഇന്നലെ തന്നെ ഈ വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്. പേജ് തിരിച്ചു കിട്ടുവാൻ ഉള്ള പ്രോസസ് ഒരുവശത്ത് നടന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോൾ ആ പേജിലൂടെ വരുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും ഞാൻ ഒരു തരത്തിലും ഉത്തരവാദി ആയിരിക്കില്ല. ദയവുചെയ്ത് ആ വീഡിയോയുടെ ലിങ്കും ചോദിച്ച് ആരും എൻറെ അടുത്ത് വരരുത്. അത് ഞാൻ അല്ല പോസ്റ്റ് ചെയ്യുന്നത്. പേജ് ഹാക്ക് ചെയ്തവർ ആണ് അതൊക്കെ പോസ്റ്റ് ചെയ്യുന്നത്. താങ്ക്യൂ” – വിഷ്ണു ഉണ്ണികൃഷ്ണൻ വീഡിയോയിൽ പറയുന്നു.
അതേസമയം വളരെ മോശമായ വീഡിയോകളും ലിങ്കുകളും ആണ് ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. ഡാൻസ് പാർട്ടി എന്ന സിനിമയിലാണ് ഇദ്ദേഹം അവസാനമായി അഭിനയിച്ചത്. മോഹൻ സീനൂ ലാൽ ആണ് ചിത്രം സംവിധാനം ചെയ്തത്. ഷൈൻ ടോം ചാക്കോ ആണ് സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.