വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് അനുസിത്താര. കാവ്യ മാധവിനു ശേഷം ഇത്രയും ശാലീന സൗന്ദര്യം തുളുമ്പുന്ന ഒരു നായികയെ മലയാളികൾ പിന്നീട് കണ്ടിട്ടില്ല. പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലും താരം ചെറിയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സന്തോഷം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും ഉണ്ടായ അനുഭവം തുറന്നു പറയുകയാണ് താരം.
താരം അഭിനയിച്ച മിക്ക സിനിമകളും ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. പക്ഷേ അതെല്ലാം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയവ ആയിരുന്നു. ഇപ്പോൾ സന്തോഷം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും കലാഭവൻ ഷാജോനും ആയിട്ടുണ്ടായ അനുഭവം ആണ് താരം തുറന്നു പറയുന്നത്.
“സന്തോഷം എന്ന ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത് കുടുംബ ബന്ധങ്ങൾക്ക് ആയിരുന്നു. നമുക്ക് ചുറ്റുമുള്ള കഥാപാത്രങ്ങളെ പോലെയാണ് ആ സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും തോന്നുക. എൻറെ അച്ഛൻറെ കഥാപാത്രത്തെ ആണ് സിനിമയിൽ കലാഭവൻ ഷാജോൺ അവതരിപ്പിച്ചത്. സിനിമാ ലൊക്കേഷനിൽ ഞങ്ങൾ എല്ലാവരും വളരെ സന്തോഷത്തോടെ ആയിരുന്നു സമയം ചെലവഴിച്ചത്” – അനുസിത്താര പറയുന്നു.
“ഷാജോൺ ചേട്ടനും ഒത്തുള്ള അനുഭവങ്ങൾ ഒരിക്കലും മറക്കാൻ സാധിക്കുകയില്ല. കോമ്പിനേഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ആയിരുന്നു അതെല്ലാം. ഒരു ഗാനം ചിത്രീകരിക്കുന്നതിനിടയിൽ അദ്ദേഹം ശരിക്കും കരഞ്ഞു പോവുകയായിരുന്നു. അനുഗ്രഹം വാങ്ങുവാൻ വേണ്ടി ഞാൻ അദ്ദേഹത്തിൻറെ കാലിൽ തൊട്ടു. തൊട്ടിട്ട് എഴുന്നേൽക്കുമ്പോൾ ഞാൻ കാണുന്നത് അദ്ദേഹത്തിന്റെ കണ്ണൊക്കെ നിറഞ്ഞ് ഒഴുകുന്നത് ആയിട്ടാണ്. ശരിക്കും വിഷമം വന്നോ എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം വളരെയധികം വികാരനായി പറഞ്ഞത് എനിക്കും ഒരു മകളുണ്ട് എന്നായിരുന്നു” – താരം കൂട്ടിച്ചേർക്കുന്നു.