Sports

ക്രിക്കറ്റ് ലോകത്തിന് തീർത്താൽ തീരാത്ത നഷ്ടം, ആദരാഞ്ജലികൾ അർപ്പിച്ചു സ്പോർട്സ് പ്രേമികൾ

വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഷെയ്ൻ വാർൺ അന്തരിച്ചു എന്ന് റിപ്പോർട്ടുകൾ ആണ് ഇപ്പോൾ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. 52 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് വരുന്ന പ്രാഥമിക റിപ്പോർട്ട്. ഇദ്ദേഹത്തിൻറെ മാനേജ്മെൻറ് തന്നെയാണ് ഈ വാർത്ത ആദ്യമായി പുറത്തുവിട്ടത്. ഓസ്ട്രേലിയൻ മാധ്യമങ്ങളെ ആണ് അവർ ആദ്യമായി ഈ വാർത്ത അറിയിച്ചത്.

- Advertisement -

“അദ്ദേഹത്തിനെ അദ്ദേഹത്തിൻറെ വില്ലയിൽ നിന്നും പ്രതികരണം ഇല്ലാത്ത അവസ്ഥയിൽ കണ്ടെടുക്കുകയായിരുന്നു. എല്ലാ തരത്തിലുള്ള മെഡിക്കൽ സഹായവും അദ്ദേഹത്തിനു നൽകി. എങ്കിലും അദ്ദേഹത്തിൻറെ ജീവൻ സംരക്ഷിക്കുവാൻ കഴിഞ്ഞില്ല” – ഇതായിരുന്നു അദ്ദേഹത്തിൻറെ മാനേജ്മെൻറ് പത്രക്കുറിപ്പിൽ പറഞ്ഞത്. ഓസ്ട്രേലിയൻ മാധ്യമങ്ങൾക്ക് നൽകിയ പത്രക്കുറിപ്പിലാണ് ടീം മാനേജ്മെൻറ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളായിട്ടാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത്. ഇദ്ദേഹം റിട്ടയർ ചെയ്യുന്ന സമയത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എടുത്തിട്ടുള്ള രണ്ടാമത്തെ കളിക്കാരനെന്ന റെക്കോർഡ് നേടിക്കൊണ്ട് ആണ് വിരമിച്ചത്. നിരവധി ആളുകളാണ് ഇദ്ദേഹത്തിന് ഇപ്പോൾ അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ക്രിക്കറ്റ് ലോകത്തിന് തീർത്താൽ തീരാത്ത നഷ്ടമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്നാണ് എല്ലാവരും പറയുന്നത്.

കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകർ ഉണ്ടായിരുന്നു. ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇടയിൽ ഒരു സജീവ് നാമമായിരുന്നു ഇദ്ദേഹത്തിൻറെത്. അതുകൊണ്ടുതന്നെ ഇന്ത്യയിലും ഉള്ള ക്രിക്കറ്റ് പ്രേമികൾ എല്ലാം വലിയ സങ്കടത്തിലാണ്. എല്ലാ അതിർവരമ്പുകളും ഭേദിച്ചുകൊണ്ട് ക്രിക്കറ്റ് എന്ന ഒറ്റ വികാരത്തിൽ ആയിരുന്നു ഇദ്ദേഹത്തെ എല്ലാവരും സ്നേഹിച്ചത്. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള അമ്പരപ്പും ഞെട്ടലും സങ്കടവും ആണ് ഇദ്ദേഹത്തിൻറെ വിയോഗവാർത്ത സൃഷ്ടിച്ചിരിക്കുന്നത്.

Athul

Recent Posts

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

14 mins ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

1 hour ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

12 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

13 hours ago