ഇന്ത്യൻ വാഹനവിപണി രംഗത്ത് ആൾക്കാർക്ക് ഏറെ പ്രിയമുള്ള ഒരു മോഡലാണ് ലാൻഡ് റോവറിൻ്റേ ഡിഫൻഡർ. വളരെ വലിയ ആരാധകവൃന്ദം ആണ് ഈ ഒരു മോഡലിന് ഇന്ത്യയിലുള്ളത്. അനുവദിച്ചതിൽ കൂടുതലായുള്ള ബുക്കിംഗും അവതരിപ്പിക്കുന്നതിനു മുന്നേ വിറ്റു തീരുന്നതും ഒക്കെ ഇന്ത്യൻ വാഹനപ്രേമികൾ എത്രമാത്രം ഈ വാഹനത്തെ നെഞ്ചിലേറ്റുന്നു എന്നതിന് തെളിവാണ്. ലാൻഡ് റോവർ ഇപ്പോൾ ഇതാ പുതിയൊരു മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ പ്ലാൻ ഉണ്ട്. ഡിഫൻഡർ 130 ആണ് അത്. ഇതിനു മുൻപേ ഇന്ത്യയിൽ അവതരിപ്പിച്ച ഡിഫൻഡർ 90, 110 എന്നിവയിൽ നിന്നു ലഭിച്ച കോൺഫിഡൻസിലാണ് പുതിയ ഡിഫൻഡർ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്.
5358 എം നീളമുള്ള ഈ പുതിയ മോഡൽ ഡിഫൻഡർ ആ സീരീസിലെ തന്നെ ഏറ്റവും നീളം കൂടിയ വാഹനം ആണെന്ന് പറയാം. പഴയ ഡിഫൻഡർൻറെ വീൽബേസ്മായി പുതിയതിന് സാമ്യമുണ്ടെന്നാണ് പറയപ്പെടുന്നത്. വാഹനത്തിൻറെ വലിപ്പം ഓഫ് റോഡ് ശേഷിയെ ബാധിക്കുമോ എന്ന ഒരു ചോദ്യം ഉയർന്നു വരാൻ സാധ്യതയുള്ളതിനാൽ കമ്പനി ഒരു ഉറപ്പ് നൽകിയിട്ടുണ്ട്. ഓഫ് റോഡ് രംഗത്ത് പഴയതുപോലെതന്നെ ഡിഫൻഡർ ഉണ്ടാകുമെന്നും നീളക്കൂടുതൽ ഇതിനൊരു പോരായ്മ ആവില്ല എന്നുമാണ് ഇവർ പറയുന്നത്.
മറ്റ് ഡിഫൻഡർ മോഡലുകളിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ നീളക്കൂടുതൽ ഒഴിച്ചാൽ ഉണ്ടാവില്ല എന്നാണ് കരുതുന്നത്. പക്ഷേ പലനിറങ്ങളിൽ ഈ വാഹനം എത്തുന്നതായിരിക്കും എന്ന് അധികാരികൾ അറിയിച്ചു. ബോക്സി ഡിസൈനും കരുത്തൻ പരിവേഷത്തിന് ഒപ്പം ചതുരാകൃതിയിലുള്ള ഹെഡ് ലാമ്പ് സ്പോർട്ടി ബംബർ ചെറുതായി തോന്നിക്കുന്ന ബോണറ്റ് 20 ഇഞ്ച് അലോയ് വീൽ തുടങ്ങിയവ ഡിഫൻഡർ 130 ലെ സ്റ്റാൻഡേർഡ് ഫീച്ചറാണ്. ഇൻറീരിയർലും മികച്ചതാണ് ഡിഫൻഡർ 130. പ്രൊ ടച്ച്സ്ക്രീൻ സിസ്റ്റം ബേസ് മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട് കൂടാതെ ക്യാബിൻ എയർ പ്യൂരിഫയർ ഫോർകൺട്രോൾ യൂണിറ്റ് തുടങ്ങിയവയെല്ലാം പനോരമിക് സൺ റൂഫിനൊപ്പം ലഭ്യമാണ്.