Film News

മലയാള സിനിമ മേഖലയിൽ ഒരു അപ്രതീക്ഷിത വിയോഗം, ആദരാഞ്ജലികൾ അർപ്പിച്ചു താരങ്ങൾ

വളരെ അപ്രതീക്ഷിതമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി മലയാള സിനിമയിൽ സഹസംവിധായിക ആയിട്ടും അഭിനേത്രി ആയിട്ടും പ്രവർത്തിച്ച അംബികാ റാവു അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ദി കോച്ച് എന്ന പേരിലായിരുന്നു ഇവർ സിനിമാ സെറ്റുകളിൽ അറിയപ്പെട്ടിരുന്നത്. മലയാള സിനിമയിൽ അഭിനയിക്കുന്ന അന്യഭാഷ നായികമാർക്ക് മലയാളം സംഭാഷണങ്ങൾ ലിപ് സിങ്ക് ചെയ്യുവാൻ സഹായിക്കുക ആയിരുന്നു ഇവരുടെ പ്രധാന തൊഴിൽ. മലയാള സിനിമയുടെ പിന്നണി മേഖലയിൽ ആദ്യകാലങ്ങളിൽ കണ്ടുതുടങ്ങിയ പെൺ മുഖങ്ങളിൽ ഒന്ന് ആയിരുന്നു ഇവരുടേത്. 2002 വർഷം മുതലാണ് ഇവർ മലയാള സിനിമയിൽ സജീവമായി പ്രവർത്തിച്ചു തുടങ്ങിയത്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്യുന്ന സിനിമകളിലെ സഹസംവിധായിക ആയിരുന്നു ഇവർ. പിന്നീടങ്ങോട്ട് ഒരുപാട് സംവിധായകരുടെ കൂടെ അസിസ്റ്റൻറ് ആയി ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

- Advertisement -

സിനിമകളിൽ ചെറിയ ചില വേഷങ്ങളിലും ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പിന്നീട് ശാരീരികമായി ഒരുപാട് പ്രശ്നങ്ങൾ ഇവരെ അലട്ടിയിരുന്നു. അങ്ങനെയാണ് ഇവർ സിനിമയിൽ നിന്നും ഒരു ചെറിയ ബ്രേക്ക് എടുക്കുവാൻ തീരുമാനിച്ചത്. പിന്നീട് കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ ആണ് ഇവർ തിരിച്ചുവന്നത്. ബേബി മോളുടെ അമ്മയുടെ കഥാപാത്രത്തെ ആണ് ഇവർ സിനിമയിൽ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രമായിരുന്നു ഇത്. എങ്കിലും ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഉള്ളത് കാരണം ഇവർക്ക് സിനിമയിൽ പിന്നീട് സജീവമായി പ്രവർത്തിക്കുവാൻ സാധിച്ചില്ല.

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ വേഷത്തെക്കുറിച്ച് ഇവരോട് ചോദിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെയാണ് – “ഒട്ടും പ്ലാൻ ചെയ്യാതെ സിനിമയിലേക്ക് വന്ന വ്യക്തി ആണ് ഞാൻ. സിനിമയിലെ പല മേഖലയിലും ജോലി ചെയ്തിട്ടുണ്ട്. ഒരുപാട് കാലം സിനിമയിൽ പ്രവർത്തിച്ചു. പിന്നീട് പല കാരണങ്ങൾ കൊണ്ട് വിട്ടുനിൽക്കേണ്ടി വന്നു. അങ്ങനെയാണ് കുമ്പളങ്ങി നൈറ്റ് എന്ന സിനിമയിലൂടെ തിരിച്ചു വരുന്നത്. സോൾട് ആൻഡ് പേപ്പർ സമയം മുതൽ തന്നെ എനിക്ക് അറിയാവുന്ന ടീമാണ് കുമ്പളങ്ങി ഒരുക്കിയത്. അവർക്ക് ആ റോളിന് വേറെ ആരെ വേണമെങ്കിലും കണ്ടെത്താവുന്നതാണ്. എങ്കിലും സൗഹൃദത്തിൻറെ പുറത്ത് ആയിരിക്കണം അവർ എന്നെ വിളിച്ചത്. പഴയ ആളുകൾ ഒരുപാട് പേർ സിനിമ കണ്ട ശേഷം വിളിച്ചു. വീണ്ടും സ്ക്രീനിൽ കണ്ടപ്പോൾ സന്തോഷം തോന്നി എന്നായിരുന്നു അവർ പറഞ്ഞത്” – അംബിക പറയുന്നു.

നിരവധി ആളുകളാണ് താരത്തെ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. മലയാള സിനിമാ മേഖലയിൽ ഒരു തീരാ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് താരങ്ങളെല്ലാം തന്നെ പറയുന്നത്. എന്തായാലും ഇങ്ങനെ അറിയപ്പെടാത്ത ഒരുപാട് വ്യക്തികൾ സിനിമയുടെ പിന്നിലുണ്ട് എന്ന് പ്രേക്ഷകർ പലരും മനസ്സിലാക്കുന്നത് ഇപ്പോൾ മാത്രമാണ്. നിരവധി പ്രേക്ഷകരാണ് ഇപ്പോൾ ഇവർക്ക് അന്ത്യാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്.

Athul

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

2 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

2 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

13 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

14 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

14 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

16 hours ago