
മലയാളികളുടെ അഭിമാനമാണ് എം എ യൂസഫലി. കേരളത്തിൽ പുറത്ത് പോയി ആണ് ഇദ്ദേഹം അധ്വാനിച്ചതും സ്വയം പണം കണ്ടെത്തിയതും എല്ലാം തന്നെ. അതിന്റെ ഒരു ചെറിയ ഭാഗം എങ്കിലും അദ്ദേഹം കേരളത്തിലും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്. ഉത്തർപ്രദേശിൽ അടക്കം ഇദ്ദേഹത്തിന് ലുലു മാൾ ഉണ്ട്. ഇവിടെ നിന്നും അധികം ലാഭം കണ്ടെത്തുന്നത് വിദേശ കമ്പനികളാണ് എങ്കിലും ഇന്ത്യയിലെ ഒരുപാട് യുവാക്കൾക്ക് ഇവർ തൊഴിൽ നൽകുന്നുണ്ട്.
കേരളത്തിലെ രണ്ട് ലുലുമാൾ മാത്രമാണ് ഉള്ളത്. ഒന്ന് എറണാകുളത്തും മറ്റേത് തിരുവനന്തപുരത്തും ആണ്. അതേസമയം മൂന്നാമത്തെ ലുലു മോൾ ഇപ്പോൾ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. കോഴിക്കോട് ആണ് മൂന്നാമത്തെ മാൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മലയാളികൾ എല്ലാവരും വളരെ ആകാംക്ഷയോടെയാണ് ഈ മാളിന് വേണ്ടി കാത്തിരിക്കുന്നത്.
അതേ സമയം കഴിഞ്ഞ ദിവസം ഒരു ഇൻറർവ്യൂ നടന്നിരുന്നു. ലുലു മോളിലേക്ക് ആളുകളെ എടുക്കുവാൻ വേണ്ടിയുള്ള ഇൻറർവ്യൂ ആയിരുന്നു ഇത്. അത്യാവശ്യം നല്ല ശമ്പളം ഇവർ നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാൻ വേണ്ടി എത്ര പേരാണ് എത്തിയിരിക്കുന്നത് എന്ന് കണ്ടോ? ഇതിന്റെ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
നിരവധി ആളുകൾ ആണ് ലുലു ഗ്രൂപ്പിൻറെ മാനേജ്മെന്റിനെ വിമർശിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. ഇവർക്ക് ആളുകളുടെ സിവി ഒക്കെ നോക്കി ആവശ്യമുള്ള ആളുകളെ വിളിച്ചാൽ പോരെ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ലുലു ഗ്രൂപ്പ് എന്ന് പറയുന്നത് ഒരു ഇൻറർനാഷണൽ ഗ്രൂപ്പ് അല്ലേ എന്നും ഇതുപോലെ ഉത്തരവാദിത്വമില്ലാതെയാണോ നിങ്ങൾ ഇങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യുന്നത് എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്.