Film News

കശ്മീർ ഫയൽസ് എന്ന സിനിമയുടെ സംവിധായകനെ പരിഹസിച്ചു സ്വര ഭാസ്കർ, താരത്തിനു പ്രേക്ഷകർ നൽകിയ കലക്കൻ മറുപടി കണ്ടോ?

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സ്വര ഭാസ്കർ. അഭിനയപ്രാധാന്യമുള്ള സിനിമകളിലാണ് താരം എപ്പോഴും അഭിനയിക്കുന്നത്. തൻറെ സിനിമകളിൽ കൂടി ശക്തമായ രാഷ്ട്രീയമാണ് താരം എപ്പോഴും പറയുന്നത്. എപ്പോഴും അടിച്ചമർത്തപ്പെട്ട വിഭാഗത്തിൽ ഒപ്പം ആയിരിക്കും താരം. ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടി പോരാടാൻ എപ്പോഴും മുൻനിരയിൽ തന്നെ കാണുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് സ്വര ഭാസ്കർ. അതുകൊണ്ടുതന്നെ താരത്തിന് ആരാധകരും അതുപോലെതന്നെ വിമർശകരും വളരെ കൂടുതലാണ്.

- Advertisement -

ഒരു ആഴ്ച മുൻപ് റിലീസ് ചെയ്ത സിനിമയാണ് കശ്മീർ ഫയൽസ്. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട പാലായനം ആണ് ചിത്രം സംസാരിക്കുന്ന വിഷയം. സിനിമ റിലീസ് ചെയ്ത ആദ്യത്തെ ദിവസം വെറും നാലു കോടി രൂപ മാത്രമായിരുന്നു കളക്ഷൻ. രണ്ടാമത്തെ ദിവസം ഇത് 10 കോടി രൂപ ആയി വർധിച്ചു. മൂന്നാമത്തെ ദിവസം സിനിമയുടെ കളക്ഷൻ 17 കോടി രൂപയായിരുന്നു. അതായത് ആദ്യത്തെ ദിവസവും ആയി താരതമ്യം ചെയ്തു നോക്കിയാൽ 300 ശതമാനം വളർച്ച. വളരെ മികച്ച റിപ്പോർട്ടുകൾ ആയിരുന്നു ചിത്രത്തിന് ലഭിച്ചത് എന്നത് കൊണ്ട് ആയിരുന്നു ഇത്. ആദ്യ മൂന്ന് ദിവസങ്ങൾ കൊണ്ട് ചിത്രം വാരിക്കൂട്ടിയത് 31 കോടി രൂപയായിരുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. “ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പതാക ഉയർത്തിയ ആളുകൾ മുഴുവൻ കഴിഞ്ഞ കുറച്ചുദിവസങ്ങളായി രോഷാകുലർ ആണ്. വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തിൽ സിനിമയെ വിശകലനം ചെയ്യുന്നതിന് പകരം സിനിമയെ അപകീർത്തിപ്പെടുത്തുവാനുള്ള പ്രചരണമാണ് നടന്നുകൊണ്ടിരിക്കുന്നത്” – ഇതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസ്താവന.

അതേസമയം വിവേക് അഗ്നിഹോത്രി എന്ന സിനിമയുടെ സംവിധായകൻ അധിക്ഷേപിച്ചു കൊണ്ട് രംഗത്തെത്തുകയാണ് സ്വര ഭാസ്കർ. “നിങ്ങളുടെ പ്രയത്നത്തിൻ്റെ ഫലമായി, നിങ്ങളുടെ വിജയത്തെ ആരെങ്കിലും അഭിനന്ദിക്കണമെന്ന് ഉണ്ടെങ്കിൽ, കുറഞ്ഞത് അവരുടെ തലയിൽ കയറിയിരുന്ന് വിലസാതിരിക്കുക” ഇതായിരുന്നു സ്വര ഭാസ്കർ നടത്തിയ പ്രതികരണം. ഇതിന് പ്രേക്ഷകർ നൽകിയ മറുപടി ഇങ്ങനെയാണ് – “അഭിനന്ദനങ്ങൾ സ്വര. വീണ്ടും നിങ്ങൾ മറ്റൊരാളുടെ വിജയത്തെക്കുറിച്ച് പറഞ്ഞു ആളുകളുടെ ശ്രദ്ധ ആകർഷിച്ചു. നിങ്ങളുടെ വ്യാജ അഭിനന്ദനം ആരും കാത്തിരിക്കുന്നില്ല. അഭിനന്ദിച്ചാലും ഇല്ലെങ്കിലും സിനിമ ഹിറ്റാണ്” – ഇതായിരുന്നു സ്വര ഭാസ്കർ നടത്തിയ പ്രതികരണത്തിന് വന്ന മറുപടി.

Athul

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

2 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

3 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

3 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

4 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

5 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

5 hours ago