Film News

അമല പോളിനെതിരെ സൈബർ ആക്രമണം, ചോദിച്ചു വാങ്ങിയത് എന്ന് മലയാളികൾ, സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ലാൽജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. നിരവധി ആരാധകരെയാണ് താരം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തമാക്കിയത്. മലയാളത്തിനു പുറമേ അന്യഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ തമിഴിലെ മുൻനിര നായിക നടിമാരിൽ ഒരാളായി മാറി അമല പോൾ. ഒരുപക്ഷേ മലയാളത്തിൽ നിന്നും ലഭിച്ചതിനേക്കാൾ കൂടുതൽ മികച്ച കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചത് തമിഴിൽ നിന്നുമായിരുന്നു.

- Advertisement -

കുറച്ചു തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരത്തിന് പിന്നീട് അധികം തെലുങ്ക് സിനിമകൾ ലഭിച്ചിട്ടില്ല. എന്നാൽ താരം തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ നിന്നും മനഃപൂർവ്വം ഒഴിഞ്ഞു നിന്നതാണ് എന്നാണ് ഇപ്പോൾ പറയുന്നത്. ഒരുപാട് അവസരങ്ങൾ വന്നിരുന്നു എങ്കിലും അതെല്ലാം മനപൂർവ്വം ഒഴിവാക്കിയത് ആയിരുന്നു എന്നാണ് താരം പറയുന്നത്. ഇതിന് ഒരു ശക്തമായ കാരണം ഉണ്ടായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.


“ഞാൻ തെലുങ്ക് ഇൻഡസ്ട്രിയിലേക്ക് പോയപ്പോൾ ആണ് അവിടെ ഫാമിലി എന്ന ഒരു കോൺസെപ്റ്റ് ഉണ്ട് എന്ന് മനസ്സിലാക്കിയത്. ഒരുപാട് ഫാമിലികളും അവരുടെ ഫാൻസും ആണ് ഇൻഡസ്ട്രി ഡോമിനേറ്റ് ചെയ്തിരിക്കുന്നത്. ആ സമയത്ത് എല്ലാ സിനിമകളും ഇവർ ഇവരുടെ ഇഷ്ടത്തിന് നിർമ്മിക്കുകയും ചെയ്യും. സിനിമകളിൽ എല്ലാം തന്നെ എപ്പോഴും രണ്ട് നായികമാർ ഉണ്ടായിരിക്കും. പാട്ടുകൾക്കും പ്രണയ സീനുകൾക്കും ഗ്ലാമർ റോളുകൾക്കും വേണ്ടി മാത്രമായിരിക്കും ഞങ്ങൾ. അത്തരം സിനിമകൾ വളരെ കൊമേഷ്യൽ ആയിരിക്കും. എനിക്ക് അത്തരത്തിലുള്ള സിനിമകളുമായി കണക്ട് ചെയ്യാൻ സാധിച്ചില്ല. അതുകൊണ്ടാണ് ആ ഇൻഡസ്ട്രിയൽ വളരെ കുറച്ചു സിനിമകൾ മാത്രം ചെയ്തത്” – താരം പറയുന്നു.

അതേസമയം ഈ പ്രസ്താവന ഇപ്പോൾ വലിയ രീതിയിൽ വിവാദമായി മാറിയിരിക്കുകയാണ്. നിരവധി തെലുങ്ക് സിനിമ ആരാധകർ ആണ് ഇപ്പോൾ താരത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. വളരെ മോശം ഭാഷയിലാണ് ഇപ്പോൾ ഇവർ താരത്തിനെതിരെ പ്രതികരിക്കുന്നത്. അതേസമയം വിവേകം ഇല്ലാത്ത ആളുകളാണ് തെലുങ്ക് സിനിമ ആരാധകർ എന്നും ഇവരെ ഒക്കെ ചൊറിയാൻ പോയ അമല പോൽ ഇതൊക്കെ ചോദിച്ചു വാങ്ങിയതാണ് എന്നുമാണ് മലയാളികൾ പറയുന്നത്. മുൻപ് സമാനമായ പ്രസ്താവന നടത്തിയ സാമന്ത, പൂജ ഹെഗ്ഡെ എന്നിവർക്കെതിരെയും സമാനമായ സൈബർ ആക്രമണം ഉണ്ടായിരുന്നു.

Athul

Recent Posts

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

1 hour ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

2 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

12 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

13 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

13 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

14 hours ago