സൂപ്പർ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും പ്രത്യേക ഇഷ്ടം തന്നെയാണ്. ഇതിന് കാരണം സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്ന കാരണം കൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെ ആണ് നമ്മൾ ഇവരെ എല്ലാവരെയും കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ ഇവരുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകളെല്ലാം തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇപ്പോൾ അത്തരത്തിൽ ഒരു അടിയുടെ കുട്ടിക്കാല ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ആരാണ് ഇവർ എന്ന് മനസ്സിലായോ?
ഒരു കനേഡിയൻ താരമാണ് ഇവർ. എങ്കിലും ഇവർക്ക് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് കേരളത്തിലാണ്. ലോകം മുഴുവൻ ആരാധകരുള്ള ഒരു താരം കൂടിയാണ് ഇവർ. ആദ്യമൊക്കെ ഹിന്ദി സിനിമകളിൽ മാത്രം ആയിരുന്നു ഇവർ അഭിനയിച്ചിരുന്നത്. പിന്നീട് മലയാളത്തിലും ഇവർ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മധുര രാജ എന്ന സിനിമയിലായിരുന്നു ഇവർ ഐറ്റം ഡാൻസ് ചെയ്തു കൊണ്ട് എത്തിയത്.
സണ്ണി ലിയോൺ എന്ന താരത്തെ കുറിച്ചാണ് പറയുന്നത് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ബിഗ് ബോസ് മത്സരാർത്ഥി കൂടി ആയിരുന്നു ഇവർ. അങ്ങനെയാണ് ഇവർ യഥാർത്ഥത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഇവർ സിനിമാമേഖലയിൽ എത്തിപ്പെട്ടു. ആദ്യമൊക്കെ ഗ്ലാമർ വേഷങ്ങൾ മാത്രമായിരുന്നു താരത്തിനു ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അഭിനയപ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ ആണ് സണ്ണിലിയോൺ അവതരിപ്പിക്കുന്നത്.
അതിനിടയിൽ ഒരു മലയാളം സിനിമയിലും താരം അഭിനയിക്കുന്നുണ്ട്. ഷീറോ എന്നാണ് സിനിമയുടെ പേര്. ഈ സിനിമയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും ഈ സിനിമ റിലീസ് ചെയ്യുന്നുണ്ട്. എന്തൊക്കെയായാലും സണ്ണിലിയോൺ പങ്കുവെച്ച ഫാമിലി ഫോട്ടോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി ആളുകളാണ് ഫോട്ടോയുടെ താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്.