സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിന് ഒരു കാരണം കൂടിയുണ്ട്. അതെന്താണ് എന്ന് അറിയുമോ? സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടത് ആണ്.
ഇപ്പോൾ ഒരു നടിയുടെ ഫോട്ടോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഇവർ. എന്നിട്ടും ഈ ഫോട്ടോയിൽ ഇവരെ ഇങ്ങനെ കണ്ടപ്പോൾ മലയാളികൾക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നില്ല എന്നതാണ് വസ്തുത. കാരണം ആദ്യത്തെ സിനിമയിൽ നിന്നും ഇപ്പോൾ വലിയ മാറ്റമാണ് താരത്തിന് സംഭവിച്ചിരിക്കുന്നത്. കേവലം ഒറ്റ സിനിമകൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ ഈ നടിയെ മനസ്സിലായോ?
നീതാ പിള്ള എന്നാണ് ഇവരുടെ യഥാർത്ഥ പേര്. പൂമരം എന്ന സിനിമയിലൂടെ ആണ് താരം മലയാളികളുടെ മനസ്സ് കീഴടക്കുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. കാളിദാസ് ജയറാം ആയിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മഹാത്മാഗാന്ധി സർവ്വകലാശാല കലോത്സവത്തെ അടിസ്ഥാനമാക്കി ആയിരുന്നു ചിത്രം ഒരുക്കിയത്. ഇത്തരമൊരു ബാക്ഗ്രൗണ്ടിൽ മലയാളത്തിലിറങ്ങുന്ന ആദ്യത്തെ സിനിമ കൂടിയാണ് പൂമരം എന്ന പ്രത്യേകതയുമുണ്ട്.
അതേസമയം താരത്തെ ഈ വേഷത്തിൽ കണ്ടിട്ട് മനസ്സിലായില്ല എന്നാണ് മലയാളികൾ പറയുന്നത്. എന്തായാലും നിരവധി ആളുകളാണ് ചിത്രത്തിന് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് എത്തുന്നത്. ഇനിയും കൂടുതൽ മലയാള സിനിമയിൽ താരം സജീവമായി അഭിനയിക്കണമെന്നാണ് മലയാളികൾ ഇപ്പോൾ അഭിപ്രായപ്പെടുന്നത്. വളരെ കഴിവുള്ള ഒരു നടിയാണ് എന്നും എന്നാൽ അത് വെളിവാക്കുന്ന രീതിയിൽ അധികം സിനിമയിൽ താരം അഭിനയിച്ചിട്ടില്ല എന്നാണ് മലയാളികൾ അഭിപ്രായപ്പെടുന്നത്.