സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക ഇഷ്ടം തന്നെയാണ്. ഇതിന് കാരണം എന്താണ് എന്ന് അറിയുമോ? സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ട് വരുന്ന വിശേഷങ്ങളെല്ലാം തന്നെ നമുക്ക് പ്രിയപ്പെട്ടതാണ്.
ഇപ്പോൾ ഒരു നടിയുടെ കുറച്ചു കുട്ടിക്കാല ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. കയ്യിൽ ഒരു പാവയും പിടിച്ചു നിൽക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. ചിത്രങ്ങൾ ഉടൻതന്നെ വൈറൽ ആയി മാറുകയും ചെയ്തു. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട ഈ സുന്ദരിക്കുട്ടി ആരാണ് എന്ന് മനസ്സിലായോ?
“ഒരുപാട് വർഷങ്ങൾ കടന്നു പോയിട്ടുണ്ട്. എങ്കിലും ഞാൻ സ്നേഹിക്കുന്ന കാര്യങ്ങളെ എല്ലായിപ്പോഴും ചേർത്തു പിടിക്കുന്നു” – ഇതാണ് ചിത്രത്തിലെ താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. മലയാളികൾക്ക് പ്രിയപ്പെട്ട ഈ നടി ആരാണ് എന്ന് മനസ്സിലായോ? ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഭാഗ്യദേവത എന്ന സിനിമയിലെ നായിക ആയിരുന്നു. പിന്നീട് പഴശ്ശിരാജാ എന്ന സിനിമയിലും താരം നായികയായി എത്തി.
കനിഹ എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ അഭിനയിച്ച നടി കൂടിയാണ് കനിഹ. മാമാങ്കം എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. മുൻ നടൻ ജയശ്രീ ചന്ദ്രശേഖറിൻ്റേ സഹോദരനാണ് ഇവരുടെ ഭർത്താവ്. ഒരു മകൻ കൂടിയുണ്ട് ഇവർക്ക്. സായി ഋഷി എന്നാണ് മകൻറെ പേര്.