തമിഴ് സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് മൻസൂർ അലി ഖാൻ. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ മുഴുവൻ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഇദ്ദേഹം. അടുത്തിടെ ലിയോ എന്ന സിനിമയിലൂടെ ഇദ്ദേഹം തിരിച്ചുവരവ് നടത്തുകയും ചെയ്തു. തുടർന്ന് ധാരാളം വിവാദങ്ങളിലും ഇദ്ദേഹം ആകപ്പെട്ടിരുന്നു. ഇപ്പോൾ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം മത്സരിക്കുന്നുണ്ട്.
സ്വതന്ത്ര സ്ഥാനാർത്ഥി ആയിട്ടാണ് ഇദ്ദേഹം മത്സരിക്കുന്നത്. ഇപ്പോൾ ഇദ്ദേഹം കുഴഞ്ഞു വീണിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. ഇദ്ദേഹത്തെ ഉടൻതന്നെ ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇവിടത്തെ തീവ്ര പരിച്ചര വിഭാഗത്തിലാണ് ഇദ്ദേഹം ഇപ്പോൾ കഴിയുന്നത്.
അടുത്തിടെ ആയിരുന്നു ഇദ്ദേഹം സ്വന്തം പാർട്ടി ആരംഭിച്ചത്. ഡെമോക്രസി ടൈഗേഴ്സ് ഓഫ് ഇന്ത്യ എന്ന പേരിൽ ആയിരുന്നു ഇദ്ദേഹം ആരംഭിച്ചത്. കഴിഞ്ഞ 26 വർഷത്തിനിടെ ഇദ്ദേഹം പൊളിറ്റിക്സിൽ വളരെ സജീവമായിരുന്നു. കഴിഞ്ഞ കാൽ പതിറ്റാണ്ടിൽ ഇദ്ദേഹം 4 വ്യത്യസ്ത വാർഡുകളിൽ ആണ് മാറിമാറി മത്സരിച്ചത്.
വെല്ലൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുമാണ് ഇദ്ദേഹം മത്സരിക്കുന്നത്. നാളെയാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ തന്നെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലാം തീയതി ആയിരിക്കും റിസൾട്ട് വരുന്നത്. അതേസമയം തമിഴ്നാട്ടിലും പുതുച്ചേരിയിലും ആയി 40 സീറ്റുകൾ ആണ് ഉള്ളത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യ മുന്നണി തൂത്തുവാരും എന്ന റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്. പരമാവധി അഞ്ചു സീറ്റുകൾ വരെ ആണ് ബിജെപിക്ക് പ്രവചിക്കുന്നത്. നിലവിൽ സംപൂജ്യരായി നിൽക്കുന്ന ബിജെപിക്ക് 5 സീറ്റ് കിട്ടിയാൽ അത് വലിയ നേട്ടമായിട്ടാണ് അവർ വിലയിരുത്തുന്നത്.