Film News

വിവാഹത്തിനുശേഷം രവീന്ദറും മഹാലക്ഷ്മിയും അനുഭവിച്ച അപമാനങ്ങൾ കണ്ടോ? ഒരെണ്ണം വിദേശത്തുനിന്ന്, മറ്റൊരെണ്ണം യൂട്യൂബ് ചാനലിന്റെ വക, മറ്റൊന്ന് ന്യൂസ് ചാനലിന്റെ വക – ഇങ്ങനെയൊക്കെ ദ്രോഹിക്കാൻ എന്ത് തെറ്റാണ് അവർ ചെയ്തത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് നിർമാതാവ് രവിചന്ദറും അദ്ദേഹത്തിൻറെ ഭാര്യയായ നടി മഹാലക്ഷ്മിയും. കഴിഞ്ഞവർഷമായിരുന്നു ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടെത്. സാധാരണ വിവാഹം കഴിഞ്ഞാൽ നവദമ്പതികൾ ധാരാളം ആശംസകൾ ആയിരിക്കും നേടുക. എന്നാൽ ഇവർ നേടിയത് മുഴുവൻ ട്രോളുകളും അപമാനങ്ങളും മാത്രമായിരുന്നു.

- Advertisement -

അല്പം തടിച്ച ശരീരപ്രകൃതം ഉള്ള വ്യക്തിയാണ് രവിചന്ദർ. ഇതുകൂടാതെ കുറച്ചു കറുത്തിട്ടും ആണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽ ഇദ്ദേഹം ധാരാളം ബോഡി ഷേമിങ് കമന്റുകൾ സഹിച്ചിട്ടുണ്ട് എന്നത് സത്യമാണ്. ഇപ്പോൾ വിവാഹശേഷം ഇദ്ദേഹം ഇത് പിന്നെയും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെ വിവാഹ ചിത്രങ്ങൾ വെച്ച് ധാരാളം ആളുകൾ ആണ് വളരെ മോശമായ രീതിയിൽ ബോഡി ഷേമിങ് കമൻറുകൾ നടത്തുന്നത്. കേട്ടാൽ അറയ്ക്കുന്ന തരത്തിലുള്ള പരിഹാസ വാക്കുകൾ ആണ് ഇവർ പറയുന്നത്. ഇപ്പോൾ വിവാഹശേഷം താങ്കൾക്ക് നേരിടേണ്ടി വന്ന മൂന്ന് അപമാനങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ട് എത്തുകയാണ് ദമ്പതികൾ.

ഒന്നാമത്തെ അപമാനം നേരിട്ടത് വിദേശത്തുനിന്നും ആയിരുന്നു. ഇവർ വിവാഹശേഷം വിദേശത്ത് ഹണിമൂണിന് പോയിരുന്നു. അവിടെ നിന്നും ചില ആളുകൾ ഇവരെ നേരിട്ടു സമീപിച്ച് സെൽഫി എടുക്കാൻ ശ്രമിച്ചു. ഇദ്ദേഹം നിർമ്മിച്ച ഒരു സിനിമയും അവർ കണ്ടിട്ടില്ല എന്ന് പറഞ്ഞു. പക്ഷേ നിങ്ങളുടെ വിവാഹവാർത്ത വളരെ വൈറലായിരുന്നു എന്നും അങ്ങനെയാണ് നിങ്ങളെയൊക്കെ ഞങ്ങൾ പരിചയപ്പെട്ടത് എന്നുമായിരുന്നു അവർ പറഞ്ഞത്.

പിന്നീട് ഇവർക്ക് ഉണ്ടായ അപമാനം ഇന്ത്യയിലെ തന്നെ യൂട്യൂബ് ചാനലുകളിൽ നിന്നും ന്യൂസ് ചാനലുകളിൽ നിന്നും ആണ്. ഒരു യൂട്യൂബ് ചാനൽ അടുത്തിടെ അംബാനിയുടെ മകൻറെ വിവാഹം കഴിഞ്ഞപ്പോൾ നോർത്ത് ഇന്ത്യയിലെ രവിചന്ദറും മഹാലക്ഷ്മിയും വിവാഹിതരായി എന്ന തരത്തിലാണ് വാർത്തകൾ നൽകിയത്. അംബാനിയുടെ മകൻ ആനന്ദ് അംബാനിയും കുറച്ചു തടിച്ച ശരീരപ്രകൃതം ഉള്ള വ്യക്തിയാണ്.

അതേസമയം ഒരു വാർത്ത ചാനൽ നൽകിയ വാർത്ത ഇപ്രകാരമായിരുന്നു – 2022 വർഷത്തിൽ നടന്ന 10 മഹത്തായ സംഭവങ്ങൾ. രണ്ട് വ്യക്തികൾ തമ്മിൽ വിവാഹം ചെയ്യുന്നത് എങ്ങനെയാണ് വലിയ മഹത്തായ സംഭവം ആയി മാറുന്നത്? അതേസമയം ഇതൊന്നും ഇപ്പോൾ മൈൻഡ് ചെയ്യാറില്ല എന്നും ഇതൊക്കെ ഞങ്ങളുടെ സന്തോഷമായിട്ട് ആണ് ഞങ്ങൾ ഇപ്പോൾ കാണുന്നത് എന്നുമാണ് ഇവർ രണ്ടുപേരും പറയുന്നത്.

Athul

Recent Posts

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

25 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

45 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

1 hour ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

1 hour ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

3 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago