സൂപ്പർ താരങ്ങൾക്ക് മാത്രമല്ല അവരുടെ കുടുംബാംഗങ്ങൾക്കും വലിയ രീതിയിലുള്ള ഫോളോവേഴ്സ് ആണ് സമൂഹം മാധ്യമങ്ങളിൽ ഉള്ളത്. സൂപ്പർതാരങ്ങൾ ചെയ്യുന്നത് എല്ലാം തന്നെ വാർത്തയാകുന്നത് സ്വാഭാവികമാണ്. എന്നാൽ അവരുടെ കുടുംബം ചെയ്യുന്നതും വാർത്തയാകുന്നത് പലപ്പോഴും ഓൺലൈൻ മാധ്യമങ്ങളുടെ പരിധി വിടുന്നതിന്റെ സൂചനയാണ്. അവരുടെ സ്വകാര്യതയിലാണ് ഇത്തരത്തിലുള്ള മാധ്യമങ്ങൾ കയറിച്ചെല്ലുന്നത് എന്ന് മാധ്യമങ്ങൾക്ക് ഓർമ്മയില്ല എന്നതാണ് പലപ്പോഴും വസ്തുത.
അതേസമയം ഇപ്പോൾ ഒരു സൂപ്പർതാരത്തിന്റെ മകന്റെ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. മകൻ കാരാട്ടയിൽ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കുന്ന ചടങ്ങിന്റെ വീഡിയോ ആണ് ഇത്. സദസ്സിൽ അഭിമാനത്തോടെ പിതാവ് ഇരിക്കുന്നതും കാണാം. പിതാവ് ആരാണ് എന്ന് മനസ്സിലായോ? മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള സൂര്യ ആണ് ഈ വീഡിയോ എടുക്കുന്നത്. മകൻറെ അഭിമാനകരമായ നേട്ടം ഇദ്ദേഹം മൊബൈലിൽ പകർത്തുകയാണ്.
ദേവ് എന്നാണ് മകൻറെ പേര്. 16 വയസ്സ് ആണ് മകൻറെ പ്രായം. പത്താം ക്ലാസിലാണ് മകൻ പഠിക്കുന്നത്. മുൻപും സ്പോട്ടിൽ മകൻ കഴിവ് തെളിയിച്ചിട്ടുണ്ട്. അതേസമയം മുംബൈയിലെ അസൈൻ ഇൻറർനാഷണൽ സ്കൂളിലാണ് മകൻ പഠിക്കുന്നത്.
താരത്തിന് ഒരു മകൾ കൂടിയുണ്ട്. ദിയ എന്നാണ് മകളുടെ പേര്. മകൾ അതേ സ്കൂളിലെ ഹൗസ് ക്യാപ്റ്റൻ ആണ്. പതിനൊന്നാം ക്ലാസിൽ ആണ് ദിയ പഠിക്കുന്നത്. കഴിഞ്ഞവർഷം മുതൽ സൂര്യയുടെ ഭാര്യ കൂടിയായ ജ്യോതിക മകൾക്കൊപ്പം മുംബൈയിലാണ് താമസിക്കുന്നത്. അതേസമയം താരം ഷൂട്ടിംഗ് തിരക്കുകളായി ചെന്നൈയിലാണ് അധികസമയവും ഉള്ളത്.