മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശില്പ ബാല. വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ഇപ്പോൾ ടെലിവിഷൻ മേഖലയിലാണ് താരം കൂടുതൽ സജീവമായി നിൽക്കുന്നത്. ഇത് കൂടാതെ സമൂഹമാധ്യമങ്ങളിലും താരം വളരെ സജീവമാണ് എന്ന് മാത്രമല്ല തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് താരത്തിന്. തൻറെ പേഴ്സണൽ ലൈഫിലെ വിശേഷങ്ങൾ എല്ലാം തന്നെ താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. നടിയുടെ ഭർത്താവ് ആണ് വിഷ്ണു. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. യാമിക എന്നാണ് മകളുടെ പേര്. തൻറെ വിശേഷങ്ങൾക്കൊപ്പം തന്നെ തന്റെ കുടുംബക്കാരുടെ വിശേഷവും താരം പങ്കു വയ്ക്കാറുണ്ട്.
ഇപ്പോൾ നടിയുടെ ജന്മദിനമാണ്. പിറന്നാൾ ദിനത്തിൽ താരം പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. “ഇത്രയും സ്നേഹവും ഊർജ്ജവും കൊണ്ട് ചുറ്റപ്പെട്ട ഒരാൾ എത്ര നന്ദിയുള്ളവൻ ആയിരിക്കണം എന്ന് ഇത്തവണത്തെ ജന്മദിനം എന്നെ ഓർമിപ്പിക്കുകയാണ്. ഇത്തവണ വളരെ ഒതുങ്ങി കഴിയാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരിക്കലും ഇത് പ്രായമാകുന്നത് കൊണ്ടല്ല. ബുദ്ധിപരമായി ചിന്തിക്കുവാനും കൂടുതൽ അംഗീകരിക്കുവാനും ജീവിതാനുഭവങ്ങളുടെ ഭംഗി ആസ്വദിക്കാനും വേണ്ടിയാണ്. ജീവിതത്തിന്റെ പേജ് അടുത്ത ഘട്ടത്തിലേക്ക് മാറുകയാണ്. കൃത്യമായ കണക്കുകൂട്ടലുകളും പ്ലാനിങ്മായി മുന്നോട്ടു പോവുകയാണ്. ആശംസകൾ നേർന്നവർക്ക് ഒരുപാട് നന്ദി” – ശില്പ പറയുന്നു.
ഇൻസ്റ്റാഗ്രാമിൽ ആണ് താരം ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഓർക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് എത്തുന്നത്. ഇതിനുശേഷം കെമിസ്ട്രി എന്ന സിനിമയിൽ താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നടി എന്നതിന് പുറമെ നല്ല ഒരു നർത്തകി കൂടിയാണ് താരം.