മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. സിനിമയിലെ സകല മേഖലയിലും കഴിവ് തെളിയിച്ച വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് സുപ്രിയ പൃഥ്വിരാജ്. മലയാളത്തിലെ മുൻനിര നിർമ്മാതാക്കളിൽ ഒരാൾ ആണ് ഇവർ. ഇവരുടെ ഏക മകൾ ആണ് അല്ലി എന്ന് വിളിപ്പേരുള്ള അലങ്കൃത.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു മകളുടെ പിറന്നാൾ. തിരുവോണ ദിനത്തിൽ തന്നെയായിരുന്നു മകളുടെ പിറന്നാൾ എന്ന പ്രത്യേകതയും ഉണ്ടായിരുന്നു ഇത്തവണ. ഇപ്പോൾ മകളുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. മകളുടെ എട്ടാം പിറന്നാൾ ആണ് ഇത്. എങ്ങനെയാണ് ഇവർ മകളുടെ പിറന്നാൾ ആഘോഷിച്ചത് എന്നറിയുമോ?
മാലിയിൽ വച്ചാണ് ഇരുവരും മകളുടെ പിറന്നാൾ ആഘോഷിച്ചത്. മകളുടെ പിറന്നാൾ അവിസ്മരണീയമായ രീതിയിൽ ആഘോഷിച്ചു എന്നാണ് പൃഥ്വിരാജ് പറയുന്നത്. താരം തന്നെയാണ് ഇതിൻറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. രസകരമായ അടിക്കുറിപ്പ് ആണ് ചിത്രത്തിന് പൃഥ്വിരാജ് നൽകിയത്. “ഡാഡിയുടെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററിന് എട്ടാം വർഷം” എന്നാണ് ചിത്രത്തിലെ ക്യാപ്ഷൻ ആയി പൃഥ്വിരാജ് നൽകിയത്.
“നിനക്ക് 8 വയസ്സ് തികയുകയാണ് അല്ലി. എനിക്ക് അറിയാവുന്നതിൽ ഏറ്റവും മിടുക്കി ആയ കുട്ടികളിൽ ഒരാളാണ് നീ. നിൻറെ പ്രിയപ്പെട്ട ഡാഡി ഇല്ലാത്ത ആദ്യത്തെ പിറന്നാൾ ആണ് ഇത്. അദ്ദേഹം സ്വർഗ്ഗത്തിൽ ഇരുന്നു നിന്നെ അനുഗ്രഹിക്കുന്നുണ്ടാകും എന്ന് എനിക്ക് ഉറപ്പാണ്” – ഇതായിരുന്നു സുപ്രിയ മേനോൻ പിറന്നാൾ ആശംസകൾ ആയി എഴുതിയത്. അതേസമയം അല്ലിയുടെ മുത്തശ്ശൻ, അഥവാ സുപ്രിയയുടെ പിതാവ് അടുത്തിടെ അന്തരിച്ചിരുന്നു. ഇദ്ദേഹത്തെയാണ് പോസ്റ്റിൽ സുപ്രിയ പരാമർശിച്ചത്.
ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് രതീഷ് കുമാർ.ആദ്യത്തെ എവിക്ഷനിലൂടെ പുറത്തായ രതീഷ് അടുത്തിടെ ഗസ്റ്റായി വീട്ടിലേക്ക് വന്നിരുന്നു. എന്നാൽ കഴിഞ്ഞദിവസം…
മലയാളികൾക്ക് സുപരിചിതമായ താരമാണ് ശരണ്യ ആനന്ദ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനം നേരിടേണ്ടി വരുന്നുണ്ട്. ജിം വെയർ…
ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…
മലയാളികൾ വളരെ ഞെട്ടലോടെ ആയിരുന്നു നടി കനകലതയുടെ വിയോഗവാർത്ത കേട്ടത്. ഏറെ നാളായി അസുഖം ബാധിച്ച കിടപ്പിലായിരുന്നു ഇവർ. ഓർമ്മ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യാമാധവൻ. ദിലീപ് ആണ് ഇവരുടെ രണ്ടാമത്തെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു…
മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…