മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നടൻ സുകുമാരന്റെ മകൻ എന്ന ലേബലിൽ ആണ് ഇദ്ദേഹം സിനിമയിൽ എത്തിയത് എങ്കിലും ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം എന്ന് മാത്രമല്ല മലയാളത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. കൂടാതെ സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനി കൂടി ഉണ്ട് ഇദ്ദേഹത്തിന്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നാണ് അതിൻറെ പേര്. ഇദ്ദേഹത്തിൻറെ ഭാര്യ സുപ്രിയ ആണ് അതിൻറെ കാര്യങ്ങൾ എല്ലാം തന്നെ നോക്കി നടത്തുന്നത്.
അതേസമയത്തിൽ മലയാളത്തിലെ ഒരു പിടി മികച്ച സിനിമകൾ സംഭാവന ചെയ്തിട്ടുള്ള പ്രൊഡക്ഷൻ കമ്പനികളിൽ ഒന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്. ഇവർ നിർമ്മിച്ച ഒരുവിധം സിനിമകൾ എല്ലാം തന്നെ ഹിറ്റായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ചില സിനിമകൾ സാമ്പത്തികമായി പരാജയം നേടിയിട്ടുണ്ട് എങ്കിലും അതെല്ലാം തന്നെ വളരെ മികച്ച സിനിമകൾ ആയിരുന്നു. മിനിമം ക്വാളിറ്റി സിനിമകൾ മാത്രമാണ് പൃഥ്വിരാജ് ഇതുവരെ നിർമ്മിച്ചിട്ടുള്ളത്.
എന്നാൽ ഇവർ ചെയ്ത സിനിമകളിൽ ഏറ്റവും വലിയ പരാജയ ചിത്രം ഏതാണ് എന്നറിയുമോ? മിക്ക മലയാളികൾക്കും ഇങ്ങനെ ഒരു സിനിമയെക്കുറിച്ച് കേട്ടിട്ട് പോലും ഇല്ല എന്നതാണ് സത്യം. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഇത് മലയാളം ഭാഷയിലെ ഒരു സിനിമയല്ല. മറിച്ച് ഒരു ഹിന്ദി സിനിമയാണ് എന്നതാണ് വസ്തുത.
ഡ്രൈവിംഗ് ലൈസൻസ് എന്ന മലയാളം സൂപ്പർ ഹിറ്റ് സിനിമയുടെ ഹിന്ദി റീമേക്കാണ് സെൽഫി. മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ ബോളിവുഡിൽ അവതരിപ്പിച്ചത് അക്ഷയ് കുമാർ. അതേസമയം മലയാളത്തിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രത്തെ ഇമ്രാൻ ഹാഷിമി ആണ് ഹിന്ദിയിൽ അവതരിപ്പിച്ചത്. ഏകദേശം 100 കോടി രൂപ ബഡ്ജറ്റിൽ ആണ് ഈ സിനിമ ഒരുക്കിയത്. എന്നാൽ പത്തു കോടി പോലും തിരിച്ച് കിട്ടിയിട്ടില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ബോളിവുഡിൽ തന്നെ സർവ്വകാല ദുരന്തങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇത്.