മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മിഥുൻ രമേശ്. ഒരു നടൻ എന്ന നിലയിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഒരു റേഡിയോ ജോക്കി എന്ന നിലയിലും ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ ഫ്ലവേഴ്സ് ടിവിയിലെ കോമഡി ഉത്സവം എന്ന പഴംയുടെ അവതാരകനായിട്ടാണ് ഇദ്ദേഹം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന് വന്നിരിക്കുന്ന ഒരു രോഗത്തെക്കുറിച്ചാണ് ഇദ്ദേഹം പറയുന്നത്.
മുഖത്തിന്റെ ഒരു ഭാഗത്ത് പാർഷ്യൽ പരാലിസിസ് ഉണ്ടായിരിക്കുകയാണ് താരത്തിന്. ഇതിനെ തുടർന്ന് താരം ഇപ്പോൾ ആശുപത്രിയിലാണ്. ബെൽസ് പാൾസി എന്ന രോഗമാണ് തനിക്ക് ബാധിച്ചിരിക്കുന്നത് എന്നാണ് താരം പറയുന്നത്. ചിരിക്കുന്ന സമയത്ത് മുഖത്തിന്റെ ഒരു ഭാഗം അനക്കുവാൻ പറ്റുന്നില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്നു ഇതൊക്കെയാണ് താരത്തിന് ഇപ്പോൾ ബാധിച്ചിരിക്കുന്ന പ്രശ്നം.
ഒരു കണ്ണ് താനേ അടഞ്ഞു പോവുകയാണ്, അതേസമയം മറ്റേ കണ്ണ് അടയ്ക്കണമെങ്കിൽ കുറച്ച് ഫോഴ്സ് അപ്ലൈ ചെയ്യണം. വീഡിയോയിൽ ഇടയ്ക്കു ചിരിക്കാൻ ഒക്കെ താരം ശ്രമിക്കുന്നുണ്ട്. രണ്ട് കണ്ണും ഒരേസമയം അടക്കുവാൻ വലിയ ബുദ്ധിമുട്ടാണ് എന്നാണ് താരം പറയുന്നത്. അതേസമയം ഈ അവസ്ഥ ഉടൻ തന്നെ മാറും എന്നും മിഥുൻ വ്യക്തമാക്കുന്നുണ്ട്. തിരുവനന്തപുരത്തുള്ള ഒരു ആശുപത്രിയിലാണ് താരം ഇപ്പോൾ അഡ്മിറ്റ് ആയിരിക്കുന്നത്.
അതേസമയം ഈ അസുഖം അത്ര ക്രിട്ടിക്കൽ ആയിട്ടുള്ള ഒരു അസുഖം അല്ല എന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സിൻസി അനിൽ പറയുന്നത്. ഇവരും ആശുപത്രി മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന ഒരു വ്യക്തി ആയതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് കൂടുതൽ ആധികാരികമായി പറയാൻ പറ്റും എന്നതും സത്യമാണ്. ഈ വിഷയത്തെക്കുറിച്ച് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു കുറിപ്പ് ആണ് വൈറലായി മാറിയിരിക്കുന്നത്. ഈ ലോകത്തെക്കുറിച്ച് കൂടുതൽ അറിയുവാനും ഇത് എങ്ങനെ അകറ്റിനിർത്താം എന്നതിനെക്കുറിച്ചും എല്ലാം ഒരു കൃത്യമായ ധാരണ ലഭിക്കുവാൻ ഇവരുടെ പോസ്റ്റ് ഉപകരിക്കപ്പെടും എന്നതിനാൽ താഴെ നൽകിയിട്ടുണ്ട്. തീർച്ചയായും വായിക്കുക: