Social Media

കൃത്രിമ ഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്; എഴുപത്തൊന്നുകാരി പ്രസവിച്ച കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു

കുറച്ച് ദിവസം മുമ്പാണ് എഴുപത്തൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയത്. വളരെ സന്തോഷത്തോടെയാണ് ഈ വാര്‍ത്തയെ വായനക്കാര്‍ നോക്കി കണ്ടത്. എന്നാലും ഇതിനിടെ ചില ആശങ്കകള്‍ ഉണ്ടായിരുന്നു. ഇത്രയും പ്രായമായതിനാല്‍ കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമോ എന്നൊക്കെയുള്ള സംശയം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ആ കുഞ്ഞ് മരണപ്പെട്ടു എന്ന ദുഖവാര്‍ത്തയാണ് പുറത്തുവന്നത്. ഒരു വലിയ സന്തോഷത്തിന് പിന്നാലെ വന്ന സംങ്കടകരമായ വാര്‍ത്തയായിരുന്നു ഇത്.

- Advertisement -

തിങ്കളാഴ്ച വൈകിട്ട് പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല, അന്ന് രാത്രി തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിന് തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാല്‍ 40 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. പിന്നാലെ ആരോഗ്യ സ്ഥിതി മെച്ചപ്പട്ടതോടെയാണ് കഴിഞ്ഞ 28ന് രാമപുരത്തെ വീട്ടിലേക്ക് കൊണ്ടുവന്നത്. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും സുധര്‍മയും സുരേന്ദ്രനും നന്നായി ശ്രദ്ധിച്ചെങ്കിലും അപ്രതീക്ഷിതമായാണ് ഈ ദുരന്തം വന്നത്.

വീണ്ടും അച്ഛനും അമ്മയും ആയതിന്റെ സന്തോഷത്തിലായിരുന്നു സുധര്‍മയും സുരേന്ദ്രനും . ഒന്നര വര്‍ഷം മുമ്പാണ് ഇവരുടെ മകന്‍ സുജിത്ത് മരണപ്പെട്ടത്. പിന്നാലെയാണ് താന്‍ ഒരു കുഞ്ഞിനും കൂടി ജന്മം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രായം അതിന് തടസം ആണെന്ന് പലരും ചൂണ്ടികാണിച്ചിരുന്നു. ഡോക്ടര്‍മാര്‍ പോലും സുധര്‍മയെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു, എന്നാല്‍ നടന്നില്ല. ശേഷം മാര്‍ച്ച് 18ന് സുധര്‍മയ്ക്ക് കുഞ്ഞ് ജനിച്ചത്. ഇപ്പോള്‍ ആ കുഞ്ഞ് മരണപ്പെട്ടു എന്ന വാര്‍ത്ത പ്രേക്ഷകരെയും സംങ്കടത്തില്‍ ആക്കിയിരിക്കുകയാണ്.

 

Anusha

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

4 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

4 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

15 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

16 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

16 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

19 hours ago