ഓട്ടോ എക്സ്പോയെ പറ്റി വാഹനപ്രേമികൾ കേൾക്കാതിരിക്കാൻ യാതൊരു സാധ്യതയുമില്ല. രണ്ടുവർഷത്തിലൊരിക്കൽ ഗ്രേറ്റർ നോയ്ഡയിൽ നടക്കാറുള്ള വാഹന പ്രദർശനമേളയാണ് ഓട്ടോ എക്സ്പോ. അതിൽ എന്താണ് ഇത്ര പ്രത്യേകത എന്നല്ലേ. ലോകത്തിലെ തന്നെ എല്ലാ പ്രമുഖ വാഹന നിർമാതാക്കളും തങ്ങളുടെ വനരാനിരിക്കുന്ന മോഡലുകൾ പരിചയപ്പെടുത്തുന്ന അല്ലെങ്കിൽ വെളിപ്പെടുത്തുന്ന വേദിയാണ് ഓട്ടോ എക്സ്പോയുടെത്. എന്നാൽ കഴിഞ്ഞ ഓട്ടോഎക്സ്പോ 2022 റദ്ദാക്കിയത് വണ്ടി പ്രേമികളെ സംബന്ധിച്ച് വളരെ വിഷമകരമായ കാര്യമായിരുന്നു ഇത്. 2020ൽ നടന്ന ഓട്ടോ എക്സ്പോയിൽ ആവട്ടെ നിരവധി കമ്പനികൾ പല കാരണങ്ങളും പറഞ്ഞു പങ്കെടുക്കുകയും ചെയ്തിരുന്നില്ല.
അടുത്ത വർഷത്തേക്ക് മാറ്റിവച്ചിരിക്കുകയാണ് ആണ് ഈ വർഷം നടക്കേണ്ടിയിരുന്ന എക്സ്പോ. മുൻപേ വിട്ടുനിന്ന കമ്പനികളെല്ലാം തന്നെ ഇതിൽ പങ്കെടുക്കുമെന്നാണ് ആണ് ഇപ്പോഴത്തെ റിപ്പോർട്ട് അങ്ങനെയാണെങ്കിൽ. എങ്കിൽ ഈ രംഗത്തെ ഏറ്റവും മികച്ച കളക്ഷനുകൾ ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കപ്പെടും എന്നാണ് കരുതുന്നത്. വരാനിരിക്കുന്ന ഓട്ടോ എക്സ്പോയിൽ ഓയിൽ അവതരിപ്പിക്കാൻ സാധ്യതയുള്ളതായി പറയപ്പെടുന്ന ചില മോഡലുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ
വാഹനവിപണിയിൽ രംഗത്തുനിന്ന് വിൽപ്പനയിൽ നേരിയ തിരിച്ചടി നേരിടേണ്ടി വരുന്ന നിർമ്മാതാക്കളാണ് ഹ്യുണ്ടായ്. എന്നാൽ തങ്ങളുടെ കരുത്തനായ ക്രെറ്റ എസ്യുവിയെ ഒന്ന് മോടിപിടിപ്പിച്ച് വിപണിയിൽ എത്തിച്ചാൽ നല്ല മാറ്റമുണ്ടാകുമെന്ന വിശ്വാസമാണ് ദക്ഷിണകൊറിയൻ വാഹന നിർമ്മാതാക്കൾക്ക്. സുസുക്കിയുടെ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജിംനി ആണ് അടുത്ത പ്രതീക്ഷ. ഇതിൻറെ പുതിയ ലോങ്ങ്-വീൽബേസ് പണിപ്പുരയിലാണ് മാരുതി സുസുക്കി. മഹീന്ദ്ര താർ 5 ഡോർ ആണ് ഓട്ടോ എക്സ്പോയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത വാഹനം. സ്കോഡ ഒക്ടാവിയ പ്ലഗ് ഇൻ ഹൈബ്രിഡ്, സ്കോഡ എന്യക്, കിയാ ഫോർട്ടെ തുടങ്ങിയവയാണ് ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കാൻ ഇടയുള്ള മറ്റു വാഹനങ്ങൾ.