മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മുകേഷ് ഖന്ന. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ മനസ്സിലാവണം എന്നില്ല. എങ്കിലും ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ഇദ്ദേഹം എന്നു പറഞ്ഞാൽ ഇദ്ദേഹത്തെ പെട്ടെന്ന് മനസ്സിലാവും. ഇന്ത്യയിൽ ഉടനീളം തരംഗം സൃഷ്ടിച്ച ഒരു ടെലിവിഷൻ പരമ്പര ആയിരുന്നു ശക്തിമാൻ. മലയാളത്തിൽ അടക്കം ഈ പരിപാടി മൊഴിമാറ്റം ചെയ്ത് എത്തിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഹീറോ കൂടിയാണ് ശക്തിമാൻ.
ഇപ്പോൾ ഇദ്ദേഹത്തിൻറെ ഒരു വിവാദ പരാമർശമാണ് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്. യൂട്യൂബ് ചാനൽ വഴിയാണ് ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ശക്തിമാൻ നടനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇയാൾ ആള് ഇത്രയും ചീപ്പ് ആയിരുന്നോ എന്നാണ് ഇപ്പോൾ ഇന്ത്യക്കാർ മുഴുവൻ ഒന്നടങ്കം ചോദിക്കുന്നത്. ഇതുപോലെയുള്ള ചീപ്പ് ആയിട്ടുള്ള ഒരു വ്യക്തിയെ ആയിരുന്നു പണ്ട് ആരാധിച്ചിരുന്നത് എന്നോർക്കുമ്പോൾ ഇപ്പോൾ നാണക്കേട് തോന്നുന്നു എന്നാണ് മലയാളികൾ പറയുന്നത്.
ആൺകുട്ടികളോട് സെക്സ് ചെയ്യുവാൻ താല്പര്യമുണ്ട് എന്നു പറയുന്ന പെൺകുട്ടികൾ ലൈംഗിക തൊഴിലാളികൾ ആണ് എന്ന പരാമർശം ആണ് ഇയാൾ നടത്തിയത്. ഒരു പരിഷ്കൃത സമൂഹത്തിൽ ജീവിക്കുന്ന മാന്യതയുള്ള പെൺകുട്ടി ഒരിക്കലും ഇങ്ങനത്തെ കാര്യങ്ങൾ പറയില്ല എന്നാണ് മുകേഷ് പറയുന്നത്. സമൂഹമാധ്യമങ്ങളിൽ ആയാലും യഥാർത്ഥ ജീവിതത്തിൽ ആയാലും സ്ത്രീകളുടെ വശീകരണത്തിൽ ആണുങ്ങൾ വീഴരുത് എന്നാണ് ഇദ്ദേഹം പറയുന്നത്. സെക്സ് റാക്കറ്റ് നടത്തുന്നതും നിരപരാധികൾ ആയിട്ടുള്ള പുരുഷന്മാരെ ബ്ലാക്ക് മെയിൽ ചെയ്യുന്നതും സ്ത്രീകൾ ആണ് എന്നും ഇയാൾ പറയുന്നു.
താനുമായി സൗജന്യമായി ലൈംഗിക ബന്ധം നടത്താം എന്നു പറഞ്ഞ് നിരവധി യുവതികൾ തനിക്ക് മെസ്സേജ് അയക്കാറുണ്ട് എന്നാണ് മുകേഷ് പറയുന്നത്. എന്നാൽ ഇതിനൊന്നും തന്നെ താൻ മറുപടി നൽകാറില്ല എന്നും മുകേഷ് കൂട്ടിച്ചേർത്തു. ആദ്യമായിട്ടല്ല ഇയാൾ ഇത്തരത്തിലുള്ള വൃത്തികെട്ട പരാമർശം നടത്തുന്നത്. സ്ത്രീകൾ ജോലി ചെയ്യുവാൻ വേണ്ടി പുറത്തു പോകാൻ തുടങ്ങിയതിനുശേഷമാണ് സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചത് എന്നായിരുന്നു ഇയാളുടെ രണ്ടുവർഷം മുൻപുള്ള പ്രസ്താവന.