Film News

ആത്മഹത്യ ചെയ്യാതെ ആദ്യ വിവാഹത്തിൽ നിന്നും ഇറങ്ങിവന്നു ഞാൻ, അന്ന് കുറേപേർ കുറ്റപ്പെടുത്തി – ആദ്യ വിവാഹം പരാജയം ആകുവാനുള്ള കാരണത്തെക്കുറിച്ച് സംസാരിച്ചു സാന്ത്വനത്തിലെ ജയന്തി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അപ്സര രത്നാകരൻ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ മനസ്സിലാവണം എന്നില്ല. എങ്കിലും സാന്ത്വനം എന്ന പരമ്പരയിൽ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് ഇവർ എന്നു പറഞ്ഞാൽ ഇവരെ പെട്ടെന്ന് മനസ്സിലാവും. കാരണം അത്രത്തോളം പ്രിയപ്പെട്ടത് ആണ് മലയാളികൾക്ക് ഈ പരമ്പരയും അതിലെ കഥാപാത്രങ്ങളും എല്ലാം തന്നെ.

- Advertisement -

കഴിഞ്ഞവർഷമായിരുന്നു താരം വിവാഹിതയായത്. സീരിയൽ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന ആൽബി ഫ്രാൻസിസ് എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. അപ്സര പങ്കെടുത്ത ഒരു പരിപാടിയുടെ സംവിധായകൻ കൂടിയായിരുന്നു ഇദ്ദേഹം. ഒരിക്കൽ ഇദ്ദേഹം പ്രൊപ്പോസൽ നടത്തുകയായിരുന്നു. അത് വീട്ടിൽ വലിയ പൊട്ടിത്തെറി ഉണ്ടാക്കി. മതമായിരുന്നു പ്രശ്നം. പക്ഷേ പിന്നീട് രണ്ടുവർഷം കഴിഞ്ഞ് നടിയുടെ വിവാഹം ഒന്നുകൂടി വീട്ടുകാർ ആലോചിച്ചു വരുന്ന സമയത്ത് ഇദ്ദേഹം പ്രൊപ്പോസൽ ആയി വീണ്ടും വരികയായിരുന്നു. അപ്പോഴേക്കും വീട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്ന എതിർപ്പുകൾ എല്ലാം അയഞ്ഞിരുന്നു എന്നാണ് ഇവർ പറയുന്നത്.

അതേസമയം അപ്സരയുടെ രണ്ടാമത്തെ വിവാഹം ആണ് ഇത്. ആദ്യത്തെ വിവാഹം വിവാഹമോചനത്തിൽ അവസാനിക്കുകയായിരുന്നു. ഒരുവിധത്തിൽ ആത്മഹത്യ ചെയ്യാതെ ആയിരുന്നു ആദ്യത്തെ വിവാഹത്തിൽ നിന്നും ഇറങ്ങിപ്പോന്നത് എന്നാണ് അവസര പറയുന്നത്. സ്വന്തം കാലിൽ നിൽക്കാൻ സാധിക്കും എന്ന ധൈര്യം മനസ്സിന് നൽകി കൊണ്ടാണ് ആദ്യത്തെ വിവാഹത്തിൽ നിന്നും ഇറങ്ങിപ്പോന്നത് എന്നാണ് താരം പറയുന്നത്. ഒരുപക്ഷേ ആത്മഹത്യ ചെയ്തിരുന്നു എങ്കിൽ നഷ്ടം വീട്ടുകാർക്ക് മാത്രമായിരുന്നു ഉണ്ടാവുക എന്നും നാട്ടുകാർക്ക് ഒരു നഷ്ടവും ഉണ്ടാവുകയില്ല എന്ന ചിന്ത എപ്പോഴും ഉണ്ടാവണം എന്നുമാണ് മറ്റു പെൺകുട്ടികളോട് അപ്സര പറയുന്നത്.

അതേസമയം അപ്സരയുടെ വിവാഹത്തിൽ പങ്കെടുത്ത ചില കുട്ടികളുടെ ചിത്രങ്ങൾ വെച്ചുകൊണ്ട് ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ രീതിയിലുള്ള വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. ആദ്യത്തെ വിവാഹത്തിൽ ഇവർക്ക് ജനിച്ച കുട്ടികൾ ആണ് ഇതൊക്കെ എന്നു പറഞ്ഞുകൊണ്ട് ആയിരുന്നു ചിത്രങ്ങൾ പ്രചരിപ്പിച്ചത്. യഥാർത്ഥത്തിൽ ഇത് ഇവരുടെ കുടുംബത്തിൽ തന്നെയുള്ള കുട്ടികൾ ആയിരുന്നു. ഇതുമാത്രമല്ല നടിക്ക് വെറും 26 വയസ്സ് മാത്രമാണ് പ്രായം. പക്ഷേ ശരീരപ്രകൃതം കൊണ്ട് കൂടുതൽ തോന്നിക്കുന്നതുകൊണ്ട് പലരുടെയും വിചാരം നടിക്കും 30ൽ അധികം പ്രായമുണ്ട് എന്നാണ്.

Athul

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

18 mins ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

2 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

3 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

3 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

3 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

4 hours ago