Film News

കഥ സത്യമാണന്നു വിശ്വസ്സിക്കണമെങ്കിൽ പ്രേക്ഷകരും ആത്മാവിലും പുനർജന്മ്മത്തിലുമൊക്കെ വിശ്വസ്സിക്കണം; നൻപകൽ നേരത്ത് മയക്കം സിനിമയുടെ റിവ്യൂ പറഞ്ഞ് നടൻ തമ്പി ആന്റണി

മമ്മൂട്ടി -ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ എത്തിയ ചിത്രമായിരുന്നു നൻപകൽ നേരത്ത് മയക്കം. പ്രേക്ഷക പ്രശംസയും നിരൂപണ പ്രശംസയും ഒരുപോലെ നേടാൻ ചിത്രത്തിന് ആയിരുന്നു.

- Advertisement -

ഇപ്പോഴിതാ ചിത്രം കണ്ട് പ്രശംസയുമായി എത്തിയിരിക്കുകയാണ് നടനും നിർമ്മാതാവുമായ തമ്പി ആന്റണി.

കഥയിൽ ചോദ്യമില്ലെങ്കിൽ കണ്ടിരിക്കാവുന്ന ചിത്രം എന്ന് നൻപകലിനെ കുറിച്ച് തമ്പി ആന്റണി പറയുന്നു.

ജെയിംസ് ആയും സുന്ദരമായും മമ്മൂട്ടി ഒട്ടും അതിഭാവുകത്വമില്ലാതെ തന്നെ അഭിനയിച്ചിട്ടുണ്ട് എന്നും തമ്പി ആന്റണി കുറിച്ചു.സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു തമ്പി ആന്റണിയുടെ വാക്കുകൾ.

നൻപകൽനേരത്തു മയക്കം (ആസ്വാദനം)New movie on Netflix .

കഥയിൽ ചോദ്യമില്ലെങ്കിൽ കണ്ടിരിക്കാവുന്ന ചിത്രം. പ്രത്യകിച്ചും, ജെയിംസ് ഉറക്കത്തിൽനിന്നുണരുബോൾ എങ്ങനെ സുന്ദരമാകും എന്നൊക്കെ ചോദിക്കാനേ പാടില്ല.

വേളാങ്കണ്ണിക്കു പോകുന്ന ജെയിംസും കൂട്ടുകാരും തിരിച്ചുവരുബോഴാണ് ഉറക്കത്തിൽനിനുണർന്ന ജെയിംസ് ബസ്സിൽനിന്നും, സുന്ദരമായി ഇറങ്ങിപോകുന്നത്.

തമിഴ്നാട്ടിലുള്ള ഒരു കുഗ്രാമത്തിൽ സുന്ദരമായി ജീവിക്കുന്ന ജെയിംസിനു കൂടെവന്ന ഭാര്യയെയും മകനെയുംപോലും തിരിച്ചറിയാൻ കഴിയുന്നില്ല. അങ്ങനെ ആരെയും തിരിച്ചറിയാത്ത സുന്ദരത്തെ കൂട്ടുകാർ വീണ്ടും ഉറക്കാൻ തീരുമാനിക്കുന്നു. അതിനുമുൻപ്‌ ആ ഗ്രാമത്തിൽവെച്ച്

ഉറങ്ങിയിട്ടുണ്ട് ഉണർന്നിട്ടുമുണ്ട്, പക്ഷെ പക്ഷെ പകലുറങ്ങിയപ്പോൾ മാത്രമാണ് ആൾമാറാട്ടം സംഭവിക്കുന്നത്. എന്തായാലും ഉറക്കത്തിൽനിന്നുണർന്നപ്പോൾ വീണ്ടും ജെയിംസായി അവരുടെകൂടെ യാത്ര തുടരുന്നു.

സുന്ദരത്തിനെ ഉറക്കഗുളിക കൊടുത്തു ഉറക്കി എല്ലാവരുകൂടി എടുത്തോണ്ടുപോയി ബസ്സിൽ ഇരുത്തിയിരുന്നെങ്കിൽ കുറച്ചുകൂടി ഹാസ്യാത്മകമാകുമായിരുന്നു. ബസ്സിൽനിനുണരുബോൾ പാട്ടൊക്കെ കേട്ടു പഴെയ ജെയിംസായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ഒരു പ്രേഷകനെന്ന നിലക്ക് എനിക്കു തോന്നി.

രണ്ടു കഥാപാത്രാങ്ങളും മമ്മൂട്ടി ഒട്ടും അതിഭാവുകത്വമില്ലാതെതന്നെ അഭിനയിച്ചിട്ടുണ്ട്. എന്തായലും ക്‌ളൈമാക്‌സ് ആർക്കും പ്രവചിക്കാവുന്നതേയുള്ളു എന്നതൊരു ന്യുനതതന്നെയാണ്.

കഥ സത്യമാണന്നു വിശ്വസ്സിക്കണമെങ്കിൽ പ്രേക്ഷകരും ആത്മാവിലും പുനർജന്മ്മത്തിലുമൊക്കെ വിശ്വസ്സിക്കണം.അങ്ങനെ വിശ്വസ്സിക്കുന്നവർ എത്രപേർ ഈ സിനിമ കാണും എന്നറിയില്ല. അതൊക്കെ മറന്നാൽ ലിജു ജോസ് പെല്ലിശ്ശേരിയുടെ ഈ ചിത്രംത്തിനും അദ്ദേഹത്തിന്റ മുൻകാല ചിത്രങ്ങൾപോലെ പുതുമയുണ്ട്.

മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് “നൻപകൽനേരത്തു മയക്കം”. പുതുമയുള്ള കഥയും കഥാപാത്രവും നോക്കി ഇങ്ങനെ ഒരു സാധാരണക്കാരന്റെ സിനിമ ചെയ്യാൻ തീരുമാനിച്ച മമ്മൂക്കയേയും ലിജോ ജോസ് പല്ലിശ്ശേരിയെയും ഈ ചിത്രത്തിന്റെ അണിയറയിൽ

പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ .

Abin Sunny

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

16 mins ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

1 hour ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

2 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

2 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

13 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

14 hours ago