News

റോബിന്‍ ബസ് കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് ആര്‍ടിഒ; ബസില്‍ നിന്ന് ഇറങ്ങില്ലെന്ന് യാത്രക്കാര്‍

പത്തനംതിട്ട: വിവാദ റോബിന്‍ ബസ് കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് മോട്ടോര്‍വാഹന വകുപ്പ്. തമിഴ്‌നാട് ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരും ബസും ഇപ്പോഴുള്ളത് തമിഴ്‌നാട് ആര്‍ടിഒ കോമ്പൗണ്ടിലാണ്.

- Advertisement -

അതേ സമയം ബസില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ തുടരുകയാണ് ഉടമയും അതിലെ യാത്രക്കാരും. പകരം സംവിധാനം ഏര്‍പ്പെടുത്താതെ പോകില്ലെന്നാണ് ഇവരുടെ നിലപാട്.

ഇന്ന് വാളയാര്‍ അതിര്‍ത്തി കടന്നെത്തിയ ബസ് തമിഴ്‌നാട് ആര്‍ടിഒ തടഞ്ഞിരുന്നു. രാവിലെ 11.45 ഓടെ വാളയാര്‍ അതിര്‍ത്തി കടന്ന ബസ് ചാവടിയിലെ ആര്‍ടിഒ ഉദ്യോഗസ്ഥരാണ് തടഞ്ഞത്.

ഒറിജിനല്‍ രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ബസ് ഗാന്ധിപുരം ആര്‍ടി ഓഫീലേക്കെത്തിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ കേരളത്തിലെ ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് തമിഴ്നാട് ആര്‍ടിഒ ബസ് പിടിച്ചെടുത്തതെന്ന് ആണ് ബസുടമ റോബിന്‍ ഗിരീഷ് ആരോപിക്കുന്നത്.

അതേസമയം ഹൈക്കോടതി ഉത്തരവ് നേടി ഇന്നലെ പുലര്‍ച്ചെയാണ് റോബിന്‍ സര്‍വ്വീസ് പുനരാരംഭിച്ചത്.
ഇന്നലെ കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴയാണ് ചുമത്തിയത്.

സംസ്ഥാനത്ത് ഇന്നലെ നാലിടത്ത് ബസ് തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ് 37500 രൂപയാണ് പിഴ ചുമത്തി. പിടിച്ചെടുക്കരുത് എന്ന് ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പിഴ ചുമത്തി വിട്ടയക്കുകയായിരുന്നു.തമിഴ്‌നാട്ടില്‍ 70000 ത്തില്‍ അധികം രൂപയാണ് പിഴയിട്ടത്.

Abin Sunny

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

8 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

8 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

8 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

9 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

9 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

10 hours ago