ഈ അടുത്താണ് നടന് കമല്ഹാസന് കൊവിഡ് സ്വികരീച്ചത്. നടന് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത് . അമേരിക്കയില്‍നിന്നും മടങ്ങിയെത്തിയതിനു പിന്നാലെയാണ് നടന് കൊവിഡ് പോസ്റ്റീവ് ആയത്. ഇവിടെനിന്ന് തിരിച്ചുവന്നശേഷം കടുത്ത ചുമ അനുഭവപ്പെട്ടു , പിന്നാലെ പരിശോധന നടത്തുകയും , ഇതില്‍ പോസിറ്റീവ് ആവുകയും ആയിരുന്നു.
കമല്ഹാസന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ, ബിഗ് ബോസ് ഷോ ആര് അവതരിപ്പിക്കും എന്ന ചോദ്യമുയര്‍ന്നു. അതുവരെ തമിഴ് ബിഗ് ബോസിന്റെ അവതാരകന് ആയി എത്തിയിരുന്നത് കമലഹാസന് ആയിരുന്നു. നേരത്തെ കമലിന്റെ മകളും നടിയുമായ ശ്രുതിഹാസന്റെ സിമ്പുവിന്റെ, വിജയസേതുപതി അങ്ങനെ തുടങ്ങിയ നിരവധി താരങ്ങളുടെ പേര് ഇതിലേക്ക് ഉയര്‍ന്നു.
എന്നാല്‍ ഇപ്പോഴിതാ കമല്ഹാസന് പകരമായി നടി രമ്യ കൃഷ്ണന് ആണ് ബിഗ്ബോസ് അവതാരിക ആയി എത്തുന്നത് എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത് . 2019 ല്‍ ബിഗ് ബോസ് തെലുങ്ക് ഷോ ഗസ്റ്റ് ആയി അവതരിപ്പിച്ചിട്ടുള്ള താരം ചാനലിന്റെ ആവശ്യപ്രകാരം കമലിന്റെ അഭാവത്തില്‍ ഷോ അവതരിപ്പിക്കാന്‍ സമ്മതം അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇതാദ്യമല്ല രമ്യ കൃഷ്ണന് ടെലിവിഷനില്‍ എത്തുന്നത്. 2008 ല്‍ കലശം എന്ന തമിഴ് സീരിയലില്‍ ഇരട്ട വേഷത്തില്‍ താരം ആദ്യമായി ടെലിവിഷന്‍ സീരിയലില്‍ എത്തിയിരുന്നു. പിന്നീട് രാജകുമാരി, തങ്കം, വംശം എന്നീ സീരിയലുകളിലും രമ്യ വേഷമിട്ടിരുന്നു.