സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് സെലിബ്രിറ്റികൾ പ്രത്യേകിച്ച് സിനിമാതാരങ്ങൾ സജീവമാണ്. ആയിരക്കണക്കിന് ആരാധകരാണ് ഇവരെ ഇതിൽ പിന്തുടരാറുള്ളത്. തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും ഇടയ്ക്കിടെ പലരും ഇതിലൂടെ പങ്കുവയ്ക്കുന്നു. ഇവരുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒരു സംഗതിയായി സോഷ്യൽ മീഡിയ മാറിയിരിക്കുന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു ചിത്രമാണ്. ഒരു സൂപ്പർതാരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ഇത്. ചിത്രത്തിൽ കാണുന്ന നടനെ ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് മനസ്സിലായോ? മനസ്സിലായെങ്കിൽ നിങ്ങൾ ഒരു നല്ല തമിഴ് സിനിമ പ്രേമിയാണ്. കാരണം ചിത്രത്തിൽ കാണുന്നത് തമിഴിലെ ഒരു നടനാണ്.
ഇനി ഒറ്റനോട്ടത്തിൽ കണ്ടുപിടിച്ചില്ല എങ്കിലും കുഴപ്പമൊന്നുമില്ല. കാരണം എല്ലാവർക്കും തമിഴ് നടന്മാരെ അത്ര പെട്ടെന്ന് സുപരിചിതമാവണമെന്നില്ല. തമിഴകത്തിന്റെ പ്രിയതാരം സിമ്പു ആണ് ചിത്രത്തിൽ ഉള്ളത്. നിരവധി ആരാധകർ ആണ് ഇദ്ദേഹത്തിന് ഉള്ളത്. സിലമ്പരസൻ എന്നാണ് ഇദ്ദേഹത്തിൻറെ മുഴുവൻ പേര്.
തമിഴിലെ പ്രശസ്ത അഭിനേതാവും ഛായാഗ്രഹനുമായ ടി രാജേന്ദറിൻ്റെ മകനാണ് സിമ്പു. ഉഷ രാജേന്ദർ ആണ് സിമ്പുവിന്റെ അമ്മ. ഉഷ തമിഴിലെ പ്രശസ്ത നിർമ്മാതാവാണ്. സിമ്പുവിന്റെ ഈ കുട്ടിക്കാല ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ റൗണ്ട് അടിക്കുന്നത്.