മഴവിൽ മനോരമയുടെ ഭ്രമണം എന്ന സീരിയലിലൂടെ പ്രേക്ഷക ഇഷ്ടം നേടിയെടുത്ത താരമാണ് സ്വാതി നിത്യാനന്ദ്, സീരിയലിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരം നിരവധി പ്രശംസകൾ നേടിയെടുത്തിരുന്നു.. സീരിയലിൽ ഹരിത എന്ന വേഷമാണ് താരം ചെയ്തിരുന്നത്, സീരിയൽ വളരെ വിജകരമായി അവസാനിക്കുകയായിരുന്നു പിനീട് മറ്റ് ചാനൽ പരിപാടികളിൽ സ്വാതി സജീവമായിരിക്കുന്നു.. ഈ ലോക്ഡൌണ് കാലത്ത് പ്രണയ സാഫല്യത്തിന്റെ നിറവിലാണ് താരം. സ്വാതി നിത്യാനന്ദ് വിവാഹിതയായി. വരന് പ്രതീഷ് നെന്മാറ.
ഭ്രമണം ഉൾപ്പെടെ നിരവധി സീരിയലുകളിൽ ക്യാമറാമാൻ ആയ പ്രതീഷ് നെന്മാറയുമായുള്ള പ്രണയമാണ് ഇപ്പോൾ വിവാഹംവരെ എത്തി നിൽക്കുന്നത്, ലോക് ഡൌണ്‍ നിയമങ്ങള്‍ പാലിച്ചിട്ടാണ് വിവാഹം നടന്നത്.
സിനിയമയിലും അഭിനയിക്കാൻ താരത്തിന് അതിയായ താല്പര്യം ഉണ്ട്. എന്നാൽ സിനിമ മാത്രമേ ചെയ്യുള്ളു അല്ലെങ്കിൽ സിനിമ മാത്രമേ ചെയ്യൂ അത്തരത്തിൽ ഒരു വാശിയുമില്ല നമ്മൾ നമ്മളായി തന്നെ കാണാൻ സാധിക്കുന്ന തരത്തിലുള്ള വേഷങ്ങൾ വന്നാൽ ഏത് കഥാപാത്രവും ചെയ്യാൻ താൻ തയാറാണെന്ന് സ്വാതി തുറന്ന് പറഞ്ഞിരുന്നു…