കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. ഇദ്ദേഹം ഇന്ന് ഇദ്ദേഹത്തിൻറെ അമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. അതേസമയം ഇപ്പോൾ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗോഡ് എന്ന സിനിമയിലാണ് ഇദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എ ജി എസ് എൻറർടൈൻമെന്റ് ആണ് ഈ സിനിമ നിർമ്മിക്കുന്നത്. അതേസമയം ഈ സിനിമയ്ക്ക് വേണ്ടി ഇദ്ദേഹം വാങ്ങുന്ന പ്രതിഫലം ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ വിജയ് സിനിമ ലിയോ ആയിരുന്നു. ഈ സിനിമ 600 കോടിയോളം ആണ് തീയറ്ററിൽ നിന്നും വാരിക്കൂട്ടിയത്. അതുകൊണ്ടുതന്നെ ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഗോട്ട് എന്ന സിനിമയ്ക്ക് വേണ്ടി ഇദ്ദേഹം 200 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് ലഭിക്കുന്നത്. അതേസമയം ഇദ്ദേഹത്തിൻറെ കരിയറിലെ അവസാനത്തെ സിനിമയായിരിക്കും ഇനി വരാനിരിക്കുന്ന ദളപതി 69 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമ എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ ഈ സിനിമയുടെ ശമ്പളം 250 കോടി രൂപയായി ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
എന്നാൽ ഇദ്ദേഹത്തിൻറെ ആദ്യത്തെ സിനിമയുടെ പ്രതിഫലമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. 1984 വർഷത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു വെട്രി. ഈ സിനിമയിൽ ബാലതാരം ആയിട്ടാണ് ഇദ്ദേഹം അഭിനയിച്ചത്. ഈ സിനിമയ്ക്ക് വേണ്ടി ഇദ്ദേഹം വെറും 500 രൂപയാണ് വാങ്ങിയത് എന്നാണ് ലഭിക്കുന്നത് റിപ്പോർട്ടുകൾ. ഇദ്ദേഹത്തിൻറെ പിതാവ് ചന്ദ്രശേഖർ തന്നെയാണ് ഈ വിവരം അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
1992 വർഷത്തിലാണ് ഇദ്ദേഹം നായകനായി ഒരു സിനിമ ഇറങ്ങുന്നത്. ഇദ്ദേഹത്തിൻറെ അച്ഛൻ തന്നെയായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. എന്നാൽ ഈ സിനിമ കനത്ത പരാജയമായിരുന്നു എന്നു മാത്രമല്ല ഇദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളായിരുന്നു വന്നുകൊണ്ടിരുന്നത്. തുടർ പരാജയങ്ങൾക്ക് ശേഷം ഇദ്ദേഹം പിന്നീട് ഒരു ഹിറ്റ് നേടുകയായിരുന്നു. പിന്നീട് റൊമാൻറിക് സ്റ്റാർ എന്ന പട്ടവും പിന്നീട് ഫാമിലി സ്റ്റാർ എന്ന പട്ടവും പിന്നീട് ആക്ഷൻ സ്റ്റാർ എന്ന പട്ടവും പിന്നീട് തമിഴ് സിനിമയിലെ അടുത്ത സൂപ്പർസ്റ്റാർ എന്ന പട്ടവും നിലവിൽ തമിഴ് സിനിമയിലെ തന്നെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിൽ ഒരാൾ എന്ന പട്ടവുമാണ് ഇദ്ദേഹം നേടിയിരിക്കുന്നത്.