സീരിയല്‍ മേഖലയില്‍ നിറഞ്ഞുനില്ക്കുന്ന നടിയാണ് സ്വാതി നിത്യാനന്ദ്. നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട് ഈ താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായി സ്വാതി പങ്കുവെക്കുന്ന ഫോട്ടോസ് നിമിഷം ന്നേരം കൊണ്ടാണ് വൈറല്‍ ആവാര്. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാതി എത്താറുണ്ട്. ഇപ്പോഴിതാ നടി പോസ്റ്റ് ചെയ്ത ഫോട്ടോ ആണ് വൈറല്‍ ആവുന്നത്.
പുതിയതായി നടി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. നീല സാരിയില്‍ സുന്ദരിയായാണ് സ്വാതി നിത്യാനന്ദ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തനിക്ക് ഏറെ ഇണങ്ങുന്ന നിറത്തിലുള്ള സാരിക്കൊപ്പം മുല്ലപ്പൂവും ലളിതമായ ആഭരണങ്ങളും സ്വാതിയെ മനോഹരിയാക്കുന്നുണ്ട്. നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തുന്നത്.
View this post on Instagram
ലോക്ഡൗണ്‍ സമയത്തായിരുന്നു സ്വാതിയുടെ വിവാഹം. നീണ്ടകാലത്തെ പ്രണയത്തിന് പിന്നാലെ ഒന്നിച്ചവരാണ് പ്രതീഷും സ്വാതിയും. ഭ്രമണത്തിന്റേത് ഉള്‍പ്പെടെ ക്യമറ ചലിപ്പിച്ച ആളാണ് പ്രതീഷ്. ഇരുവരുടെയും സൗഹൃദം പ്രണയമായി മാറുകയും പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ആയിരുന്നു.