ഇന്ന് ഏറ്റവും കൂടുതല്‍ തിരക്കുള്ള നടിമാരില്‍ ഒരാള്‍ ആണ് സ്വാസിക വിജയ്. സിനിമയിലും സീരിയലിലും അതുപോലെ റിയാലിറ്റി ഷോയില്‍ എല്ലാം എത്താറുണ്ട് സ്വാസിക. മിനിസ്ക്രീനില്‍ സീതയുടെ രണ്ടാം ഭാഗത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് . അതുപോലെ അവതാരികയായും സ്വാസിക എത്താറുണ്ട്.
സ്വാസികയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് കുടുക്ക് 2025. സിനിമയില്‍ പ്രധാന കഥാപാത്രത്തെ തന്നെയാണ് സ്വാസിക അവതരിപ്പിക്കുന്നത്. സിനിമയുടെ പുറത്തുവന്ന പോസ്റ്ററും, പാട്ടും മറ്റും ശ്രദ്ധ നേടിയിരുന്നു.
View this post on Instagram
അതേസമയം ഫോട്ടോഷൂട്ട് ചിത്രങ്ങളിലും വേറിട്ട വേഷങ്ങളുമായി താരം എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലും സജീവമായ സ്വാസിക ഇതിലും തന്റെ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സാരിയില്‍ അതിസുന്ദരിയായിട്ടാണ് സ്വാസിക എത്തിയിരിക്കുന്നത്. പുതിയത് എന്തെങ്കിലും പരീക്ഷിക്കാന്‍ ഒരിക്കലും ഭയപ്പെടരുത്, കാരണം നിങ്ങള്‍ക്ക് ഇതിനോടകം അറിയാവുന്നതിന്റെ പരിധിക്കുള്ളില്‍ നില്ക്കുമ്പോള് ജീവിതം വിരസമാകും എന്നാണ് സ്വാസിക ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. പല്ല നിറത്തിലെ സാരി ധരിച്ചാണ് താരം എത്തിയത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നടിയാണ് സ്വാസിക. സീരിയലിലും സിനിമയിലും ഒരു പോലെ തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്. ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ കിട്ടുമ്പോഴും സീരിയല്‍ കഥാപാത്രങ്ങള്‍ വിടാനും നടി തെയ്യാറല്ല .