Film News

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; സന്തോഷ വാര്‍ത്തയുമായി സ്വാസിക, സ്വാസിക ആരാധകരെ ആവേശത്തിലാക്കിയ വാര്‍ത്ത കേട്ടോ

മലയാളികളുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് സ്വാസിക വിജയ്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പരിചിതയായ മറ്റൊരു താരം ഉണ്ടോ എന്ന് തന്നെ സംശയമാണ്.

- Advertisement -

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിരവധി ആരാധകരാണ് സ്വാസികയ്ക്ക് ഉള്ളത്. ബിഗ്സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ മിനിസ്‌ക്രീനിലും സജീവമാണ് താരം.

സീരിയലിലും ടെലിവിഷന്‍ ഷോകളിലും താരം എത്താറുണ്ട്. വാസന്തി എന്ന ചിത്രത്തിലൂടെയാണ് താരം ബിഗ്‌സ്‌ക്രീന്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു.

ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും സ്വാസികയ്ക്ക് ലഭിച്ചിരുന്നു. ഷിനോജ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച ചിത്രം, മികച്ച തിരക്കഥ എന്നിവയ്ക്കും അവാര്‍ഡ് നേടിയിരുന്നു.

ഇപ്പോഴിത മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ യൂട്യൂബ് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. വില്‍സന്‍ പിക്ചര്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക എന്നാണ് സ്വാസിക അറിയിക്കുന്നത്.

ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവച്ച് സ്വാസിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അങ്ങനെ 3 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇതാ നിങ്ങള്‍ക്കായി വാസന്തി എന്നാണ് ട്രെയിലറിന്റെ ലിങ്ക് പങ്കുവച്ച് സ്വാസിക കുറിച്ചത്.

വാസന്തിയിലെ താരത്തിന്റെ പ്രകടനം കാണാന്‍ ആഗ്രഹിച്ചിരുന്ന ആരാധകര്‍ക്ക് സന്തോഷം ഉണ്ടാക്കുന്നതാണ് ഈ വാര്‍ത്ത. അതുകൊണ്ട് തന്നെ നിരവധി പേരാണ് സ്വാസികയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്.

 

Abin Sunny

Recent Posts

ജാസ്മിന്റെ അത്തയും ഉമ്മയും ഒന്നും അറിഞ്ഞിട്ടില്ല. അഫ്സൽ പറഞ്ഞതിലെ സത്യാവസ്ഥ; സങ്കടവും സഹതാപവും തോന്നുന്നു

ജാസ്മിൻ അഫ്സൽ വിഷയത്തിൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഹെയ്ദി സാദിയ.അഫ്സൽ അമീർ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഹെയ്ദി സാദിയ…

19 mins ago

അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ അല്ലാഹു അക്ബര്‍ വിളിച്ചു.സത്യാവസ്ഥ ഇതാണ്

ടര്‍ബോ റലീസ് ചെയ്തിട്ട് ഒരാഴ്ച പിന്നിടുകയാണ്. അതിനിടെ ചിത്രം പ്രദര്‍ശിപ്പിച്ച കോഴിക്കോട് മാജിക് ഫ്രെയിംസ് അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍…

55 mins ago

ഇവനൊക്കെ ഒരു താലി ഇട്ട് കഴിഞ്ഞാൽ ജാസ്മിൻ എന്ന പെണ്ണിന്റെ ജീവിതം നരകിച്ചേനെ.ജാസ്മിനെ അഫ്സലിന് ഭയം, അസൂയ

ജാസ്മിന്‍ ജാഫറിനെതിരെ തുറന്ന് പറച്ചിലുമായി അഫ്സല്‍ അമീർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ബിഗ് ബോസില്‍ എത്തിയതിന് ശേഷം ജാസ്മിന്‍…

1 hour ago

ജാസ്മിൻ അഖിലിനെയും റോബിനെയും പോലെ ടോക്സിക് ആണ്.കാരണം നിരത്തി ആരാധകൻ

ഈ സീസണിന്റെ വിജയിയാകാൻ ഒരിക്കലും ജാസ്മിൻ അർഹയല്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ഈ സീസണിലെ ഏറ്റവും ടോക്സിന്…

2 hours ago

ആറ് മാസമായി യുവതിയുമായി തനിക്ക് ബന്ധമില്ല.നടിയുമായുണ്ടായത് സമ്മതപ്രകാരമുള്ള ബന്ധം’; ബലാത്സംഗക്കേസിൽ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂർ ജാമ്യം

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന്…

2 hours ago

ഉപ്പ വിളിച്ച് പൊരിച്ചതിനു ശേഷം ഞാന്‍ കമ്മിറ്റെഡ് ആണെന്ന് ഉറക്കെ അലറിയ ജാസ്മിന്‍.ഇന്നലെ ജിന്റോയോട് കാമുകനില്ല എന്ന്,ജീവിതം വച്ച് പറഞ്ഞ കള്ളങ്ങള്‍

മലയാളികൾക്ക് സുപരിചിതമാണ് ജാസ്മിൻ ജാഫറിനെയും കുടുംബത്തെയും.അഫ്‌സലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അഫ്‌സലിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ്…

3 hours ago