Film News

ബോളിവുഡിനെ രക്ഷിച്ച് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്ക്; നാല് ദിവസം കൊണ്ട് ദൃശ്യം 75 കോടി ക്ലബ്ബില്‍, മലയാളം ദൃശ്യം തീയറ്ററില്‍ എത്തിയിരുന്നുവെങ്കില്‍ ചിത്രം 200 കോടി ക്ലബ്ബില്‍ കയറുമായിരുന്നുവെന്ന് ആരാധകര്‍

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തിയ ദൃശ്യം2 സിനിമയുടെ ഹിന്ദി റീമേക്ക് കഴിഞ്ഞ ദിവസമാണ് തീയറ്ററില്‍ എത്തിയത്. അജയ് ദേവ്ഗണിനെ കേന്ദ്രകഥാപാത്രമാക്കി അഭിഷേക് പതക് ആണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്തിരിക്കുന്നത്.

- Advertisement -

റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. തകര്‍ന്ന് അടിഞ്ഞു കൊണ്ടിരിക്കുന്ന ബോളിവുഡ് ഇന്‍ഡസ്ട്രിയുടെ രക്ഷകനാണ് ദൃശ്യം 2 എന്നാണ് ആരാധകര്‍ പറയുന്നത്. കാരണം ബോക്‌സ് ഓഫീസില്‍ മികച്ച നേട്ടമാണ് ചിത്രം നേടുന്നത്.

നാലാം ദിനം തന്നെ ചിത്രം 75 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. നാല് ദിവസത്തെ കണക്ക് എടുക്കുമ്പോള്‍ ചിത്രം 76.01 കോടി രൂപയാണ് നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചിത്രം ഇറങ്ങി ആദ്യ ദിവസം 15.38 കോടി രൂപയാണ് നേടിയത്. ഇതോടെ 2022ലെ ഹിന്ദി സിനിമകളില്‍ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന ഖ്യാതിയാണ് ദൃശ്യം 2വിന് സ്വന്തമായത്.

രണ്ടാം ദിവസം പിന്നീടുമ്പോള്‍ 21.59 കോടി രൂപയാണ് ചിത്രം നേടിയത്. ഞായര്‍- 27.17 കോടി, തിങ്കള്‍- 11.87 കോടി എന്നിങ്ങനെയാണ് ചിത്രം ഇതുവരെ ഓരോ ദിവസവും നേടിയ കണക്ക്.

ഇങ്ങനെയെങ്കില്‍ ചിത്രം ഉടനെ തന്നെ 100 കോടിയിലേക്ക് കുതിച്ച് കയറുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം. ബോളിവുഡിന്റെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാവും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ശ്രിയ ശരണ്‍, തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഭുഷന്‍ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 

Abin Sunny

Recent Posts

വൈറലായി ആനന്ദ് അംബാനിയുടെയും രാധികയുടെയും സേവ് ദി ഡേറ്റ് ക്ഷണക്കത്ത്, വിവാഹ തീയതിയും 3 ദിവസമായി നടത്തുന്ന ചടങ്ങിലെ ഡ്രസ്സ് കോഡും ഇതിൽ പരാമർശിക്കുന്നു

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…

5 mins ago

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

49 mins ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

1 hour ago

അഫ്‌സലിനെതിരെ ജാസ്മിന്‍ ആരാധകരുടെ ഗ്രൂപ്പില്‍ സൈബര്‍ ആക്രമണത്തിന് ആഹ്വാനം .വെല്ലുവിളിച്ച് അഫ്സലും

സോഷ്യൽ മീഡിയയിൽ ഇപ്പോൾ മുഴുവനും ജാസ്മിനും അഫ്സലും തമ്മിലുള്ള വിഷയമാണ് ചർച്ച.കഴിഞ്ഞ ദിവസം തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ അഫ്‌സല്‍ രംഗത്തെത്തിയിരിക്കുന്നത്.ഇതിനിടയിൽ…

2 hours ago

ജാസ്മിന്റെ അത്തയും ഉമ്മയും ഒന്നും അറിഞ്ഞിട്ടില്ല. അഫ്സൽ പറഞ്ഞതിലെ സത്യാവസ്ഥ; സങ്കടവും സഹതാപവും തോന്നുന്നു

ജാസ്മിൻ അഫ്സൽ വിഷയത്തിൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഹെയ്ദി സാദിയ.അഫ്സൽ അമീർ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഹെയ്ദി സാദിയ…

6 hours ago

അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ അല്ലാഹു അക്ബര്‍ വിളിച്ചു.സത്യാവസ്ഥ ഇതാണ്

ടര്‍ബോ റലീസ് ചെയ്തിട്ട് ഒരാഴ്ച പിന്നിടുകയാണ്. അതിനിടെ ചിത്രം പ്രദര്‍ശിപ്പിച്ച കോഴിക്കോട് മാജിക് ഫ്രെയിംസ് അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍…

7 hours ago