പ്രണയ സങ്കല്‍പ്പവും വിവാഹ സങ്കല്‍പ്പവും പങ്കുവച്ച് നടി സ്വാസിക.കല്യാണം പവിത്രമായി കാണുന്ന ആളാണ് ഞാന്‍,കല്യാണം കഴിച്ച് കുടുംബമായി ജീവിക്കണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും നടി പറയുന്നു.24ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
കല്യാണം കഴിച്ച് കുടുംബമായി ജീവിക്കണമെന്നാണ് ആഗ്രഹമെങ്കിലും അതിന് വേണ്ടി തിരക്ക് പിടിക്കുന്നില്ല. ഇത്ര വയസ്സായി. അത് കൊണ്ട് കല്യാണം കഴിക്കണം എന്ന ചിന്തയൊന്നുമില്ല. പക്ഷെ കല്യാണം കഴിക്കുന്നില്ല എന്ന മനോഭാവവും ഇല്ലെന്നും നടി പറയുന്നു.
തന്റെ മനസ്സിലുള്ള ഭര്‍ത്താവ് സങ്കല്‍പ്പങ്ങളും താരം തുറന്ന് പറഞ്ഞു. എന്റെ ഭര്‍ത്താവ് കുറച്ച് നിയന്ത്രണങ്ങള്‍ വെക്കുന്ന ആളായാലും എനിക്ക് കുഴപ്പമില്ല എന്നാണ് നടി പറയുന്നത്.
ഭര്‍ത്താവിന് ഭക്ഷണം പാചകം ചെയ്യുന്നത് എനിക്കിഷ്ടമാണ്. എന്റെ ഭര്‍ത്താവ് വരുന്നത് വരെ കാത്തിരിക്കുന്നത് എനിക്കിഷ്ടമാണ്, രാവിലെ എണീറ്റ് അദ്ദേഹത്തിന്റെ കാല് തൊട്ട് തൊഴണം എന്നെല്ലാം എന്റെ ഇഷ്ടങ്ങളാണെന്നും നടി പറയുന്നു.
എല്ലാ സ്ത്രീകളും ഇങ്ങനെയാകണം എന്നല്ല പറയുന്നത്. ഇത് എന്റെ ഇഷ്ടങ്ങളാണെന്നും നടി പറഞ്ഞു. അതേസമയം ചതുരം ആണ് താരത്തിന്റെതായി റിലീസ് ചെയ്ത പുതിയ ചിത്രം.
സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില എത്തിയ ഇറോട്ടിക് വിഭാഗത്തില്‍ പെട്ട ചിത്രമായിരുന്നു ചതുരം. സിദ്ധാര്‍ത്ഥ് ഭരതന് ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്.
സ്വാസികയുടെ പ്രകടനം മികച്ച പ്രതികരണമായിരുന്നു നേടിയത്.നിരവധി പേര് താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് എത്തിയിരുന്നു.റോഷന് മാത്യു, അലന്‍സിയര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.