Film News

ഒരു പെണ്ണിനോടും ഇവൻ ഇതുപോലെ പെരുമാറരുത്, സൈബർ സെല്ലിൽ പരാതി നൽകി – അശ്ലീല മെസ്സേജ് അയച്ചന് എട്ടിൻ്റെ പണി കൊടുത്ത് സ്വാസിക

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം അരങ്ങേറുന്നത്. ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് നായികയെ കണ്ടെത്തുവാൻ വേണ്ടി നടത്തിയ റിയാലിറ്റി ഷോ ആയിരുന്നു ഇത്. തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രം അവതരിപ്പിച്ചത് സ്വാസിക ആയിരുന്നു. പിന്നീട് സിനിമയിലും സീരിയലിലും ആയി നിരവധി മികച്ച വേഷങ്ങൾ താരം അവതരിപ്പിച്ചു.

- Advertisement -

ഇപ്പോൾ സീരിയൽ മേഖലയിൽ ആണ് താരം കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. നടിയുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചില ചിത്രങ്ങൾ താഴെ മോശം കമൻറുകൾ പ്രത്യക്ഷപ്പെടുന്നത് പതിവാണ്. എടാ ഇതൊക്കെ അധികവും താരം അവഗണിക്കാറാണ് പതിവ്. കാരണം ഇത്തരത്തിലുള്ള ഞരമ്പ് രോഗികൾക്ക് മറുപടി നൽകിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നതാണ് വസ്തുത. പലതും ഫെയ്ക്ക് ഐഡി ആയിരിക്കും എന്നത് മറ്റൊരു വസ്തുത.

ഇപ്പോൾ ഒരു ഞരമ്പ് രോഗിക്ക് താരം എട്ടിൻറെ പണി ആണ് കൊടുത്തിരിക്കുന്നത്. തൻറെ ഇൻബോക്സിൽ മോശം മെസ്സേജ് അയച്ച ഒരു വ്യക്തിയെ തുറന്നുകാട്ടുകയാണ് താരം. അനന്തു അതിൽ എന്ന വ്യക്തി ആണ് താരത്തിന് മോശം മെസേജുകൾ അയച്ചത്. ഇത്തരം ഞരമ്പ് രോഗികൾക്ക് എതിരെ ശക്തമായി പ്രതികരിക്കുകയാണ് ഇപ്പോൾ താരം. ഇയാൾക്കെതിരെ സൈബർസെല്ലിൽ പരാതി നൽകിയിട്ടുണ്ട് എന്നാണ് താരം അറിയിച്ചത്.

“കുറച്ചുകാലമായി ഇവനെ പോലെയുള്ള അമ്മമാരെയും പെങ്ങമ്മാരെയും തിരിച്ചറിയാൻ പറ്റാത്ത ആളുകൾ ഇൻബോക്സിൽ മോശം മെസേജുകൾ അയക്കുന്നു. ഇതുപോലെയുള്ള കമൻറുകൾ പലരും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ സൈബർസെല്ലിൽ പരാതി നൽകി. ഏതൊരു പെണ്ണിനും ഇവനെ പോലെ ഉള്ളവരുടെ അടുത്ത് നിന്നും ഇതുപോലെയുള്ള മോശം പ്രവർത്തികൾ കാണേണ്ടിവരും, അങ്ങനെ കാണാതിരിക്കാൻ പ്രതികരിക്കുക” – ഇതായിരുന്നു താരം ഫേസ്ബുക്കിൽ നടത്തിയ പ്രതികരണം. ഞരമ്പുരോഗിയുടെ പ്രൊഫൈൽ ലിങ്ക് സഹിതം ആണ് താരം പോസ്റ്റ് പങ്കുവെച്ചത്.

Athul

Recent Posts

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

16 mins ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

41 mins ago

ജാസ്മിനുമായി അടുക്കാൻ കാരണം ആ വ്യക്തി. കാമറ സ്പേസ് നമ്മുക്കാണ് കിട്ടുന്നതെന്ന് അവിടെ ഉള്ളവർക്കും അറിയാം.

ബിഗ്ബോസ് അനുഭവം പങ്കിട്ട് ഗബ്രി രംഗത്ത്.ജാസ്മിനുമായി ആദ്യ ദിവസം തന്നെ അടുപ്പത്തിലാകാൻ കാരണം ആരാണെന്നും താൻ ലൗ ട്രാക്ക ്കളിച്ചിട്ടില്ലെന്നും…

2 hours ago

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

13 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

14 hours ago