Film News

‘സൂര്യ 42’ പേര് ലീക്കായി; ആവേശത്തില്‍ സിനിമ പ്രേമികള്‍-ചിത്രത്തിന്റെ പേര് കേട്ടോ

തമിഴ് സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ-സിരുതൈ ശിവ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ. സൂര്യയുടെ കരിയറിലെ 42മത്തെ സിനിമയായി ഒരുങ്ങുന്ന സിനിമയക്ക് നല്‍കിയിരിക്കുന്ന താത്കാലിക പേര് സൂര്യ 42 എന്നാണ്.

- Advertisement -

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമ പുരോഗമിക്കുകയാണ്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ഈ മാസം 14-ന് ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതിനിടയില്‍ ഇപ്പോഴിത സിനിമയുടെ പേര് ചോര്‍ന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ ടൈറ്റിലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ പ്രചരിക്കുകയാണ്.

‘അഗ്‌നീശ്വരന്‍’ എന്നാണ് സിനിമയുടെ പേര് എന്നാണ് പുറത്ത് വരുന്ന ചിത്രങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. താരത്തിന്റെ ആരാധകരും ഫാന്‍ പേജുകളിലൂടെ ടൈറ്റില്‍ പങ്കുവെക്കുന്നുണ്ട്.

എന്നാല്‍ ഇത് സിനിമയുടെ യഥാര്‍ത്ഥ പേരാണോ അതോ ആരാധകര്‍ സൃഷ്ടിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതേ കുറിച്ച് ടീം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

എന്തായാലും ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു ഈ ചിത്രങ്ങള്‍. അതേസമയം സിനിമയുടെ ഒടിടി അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

80 കോടി രൂപയ്ക്കാണ് ആമസോണ്‍ സിനിമയുടെ അവകാശം സ്വന്തമാക്കിയത് എന്നും സൂചനകളുണ്ട്. ഒരു തമിഴ് സിനിമയുടെ ഒടിടി അവകാശത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് തുകയാണിത്.

യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

വെട്രി പളനിസാമി ഛായാഗ്രഹണവും നിഷ്ദ് യൂസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ദിഷ പഠാനിയാണ് ചിത്രത്തില്‍ നായികയായി എത്തുക. ദിഷയുടെ ആദ്യ തമിഴ് സിനിമയായിരിക്കും ഇത്. ചരിത്രവും ഫാന്റസിയും ചേര്‍ത്തൊരുക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.

Abin Sunny

Recent Posts

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

2 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

3 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

3 hours ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

3 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

15 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

15 hours ago